കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവുമധികം സന്തോഷമുള്ള കാലമായിരുന്നു ദീപാവലിക്കാലം. എന്നാല്‍ ഇപ്പോള്‍ അത്രക്ക് സന്തോഷത്തിലല്ല ഈ ഉദ്യോഗസ്ഥര്‍.
ദീപാവലിക്കാലത്ത് ബോണസിനോടൊപ്പം വിലയേറിയ സമ്മാനങ്ങളും കമ്പനികള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണ എന്നാല്‍ അങ്ങനെയല്ല ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഉള്ള അവസ്ഥ.
ഇത്തവണയും സമ്മാനങ്ങളൊക്കെ നല്‍കുന്നുണ്ട്. പക്ഷെ കമ്പനികള്‍ നല്‍കുന്ന ഗിഫ്റ്റ് പാക്കറ്റുകളില്‍ കൂടുതലും മധുരവും അണ്ടിപ്പരിപ്പുമാണ്.
നേരത്തെ ഞങ്ങള്‍ക്ക് വിലയേറിയ, ഗുണമേന്മയുള്ള സമ്മാനങ്ങളാണ് ലഭിക്കാറുള്ളത്, അതില്‍ സ്വര്‍ണ്ണമോ വെള്ളിയോ പൊതിഞ്ഞ പാത്രങ്ങളോ ചിത്രങ്ങളോ ഒക്കെ ലഭിക്കാറുണ്ട്. പക്ഷെ ഇപ്പോള്‍, സാമ്പത്തിക പ്രതിസന്ധി എല്ലാം മാറ്റിയിരിക്കുന്നു.-ബിബാസ് ചക്രവര്‍ത്തിയെന്ന 48കാരനായ കമ്പനി എക്‌സിക്യൂട്ടിവ് പറഞ്ഞു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ ഉപഭോകൃത് സാമ്പത്തിക വ്യവസ്ഥിതിയായ ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാണിക്കുന്നതാണ് ഗിഫ്റ്റുകളുടെ മാറ്റം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
ബോണസും സമ്മാനങ്ങളും ഒക്കെ ലഭിക്കുന്നത് കൊണ്ട് ദീപാവലിക്കാലം ഉദ്യോഗസ്ഥര്‍ക്ക് പ്രിയമുള്ളതായിരുന്നുവെങ്കില്‍ ഇന്നതിന്റെ സൗന്ദര്യം നഷ്ടപ്പെട്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
നേരത്തെ ഗിഫ്റ്റുകള്‍ തുറക്കുമ്പോള്‍ പ്രത്യേകതയുള്ള എന്തെങ്കിലും കാണാമായിരുന്നുവെങ്കില്‍ ഇപ്പോഴത് സാധാരണ മധുരത്തിലേക്ക് മാറിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഉത്സവകാലത്തിന്റെ ശോഭ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ബിബാസ് ചക്രവര്‍ത്തി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ