കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു.
കുഞ്ഞിരാമായണം എന്ന ആദ്യ സിനിമയിലൂടെ തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് ബേസിൽ ജോസഫ്. പുതുമയുള്ള വ്യത്യസ്‍ത അവതരണ ശൈലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ബേസിൽ ജോസഫിന് കഴിഞ്ഞു.
രണ്ടാമത്തെ ചിത്രമായ ഗോദയും വലിയ വിജയമായതോടെ മലയാളത്തിലെ പ്രോമിസിങ് ഡയറക്ടർമാരുടെ ലിസ്റ്റിൽ പേരുനേടാൻ ബേസിലിന് കഴിഞ്ഞു. ഇന്ന് മലയാളത്തിലെ ജനപ്രിയ നടന്മാരിൽ ഒരാളാണ് ബേസിൽ.
ബേസിലിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ദീപക് പറമ്പോൽ. ആളുകളെ എന്റർടൈൻമെന്റ് ചെയ്യുന്നത് ബേസിലിന് ഇഷ്ടമുള്ള കാര്യമാണെന്നും എന്നാൽ ഓഫ് സ്ക്രീനിലും ബേസിൽ അങ്ങനെയാണെന്നും ദീപക് പറയുന്നു. തിര എന്ന ചിത്രത്തിൽ ബേസിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നുവെന്നും അന്ന് വർക്ക് ചെയ്തവരിൽ ആദ്യം സംവിധായകനായി മാറുന്നത് ബേസിലാണെന്നും ദീപക് പറഞ്ഞു.
‘ബേസിൽ ബേസിക്കലി ഭയങ്കര ഹാർഡ് വർക്കിങ്ങാണ്. അവനെന്ത് തമാശയും കാര്യവുമൊക്കെ പറയുമെങ്കിലും ആളുകളെ എന്റർടൈൻ ചെയ്യിപ്പിക്കുക എന്നത് അവനിഷ്ടമുള്ള കാര്യമാണ്. അവന്റെ ജോലിയും അതാണ്. അവന്റെ മാത്രമല്ല നമ്മുടെ എല്ലാവരുടെയും ജോലി അതാണ്.
പക്ഷെ അവൻ ഓഫ് സ്ക്രീനിലും വല്ലാതെ ആളുകളെ എന്റർടൈൻ ചെയ്യിപ്പിക്കും. തിര സിനിമ ചെയ്യുന്ന സമയത്ത് ബേസിൽ അതിന്റെ ഫസ്റ്റ് അസിസ്റ്റന്റ് ആയിരുന്നു. ക്ലാപ് ബോയ് ആയിരുന്നു ബേസിൽ. ഞാനും റോബിയും അലക്സുമെല്ലാം അന്ന് മുതലേ കമ്പനിയാണ്.
ജോമോൻ ചേട്ടന്റെ അസിസ്റ്റന്റ്സ് ആയിരുന്നു അവർ. അന്ന് ബേസിൽ പണിയെടുക്കുന്നത് കണ്ട് ഞങ്ങൾ പറയുമായിരുന്നു, ഞങ്ങളുടെ കൂട്ടത്തിൽ ഫസ്റ്റ് സിനിമ ചെയ്യുന്നത് ഇവനായിരിക്കുമെന്ന്. ആ കൂട്ടത്തിൽ ഗണേഷ് രാജും അഭിനവുമെല്ലാം ഉണ്ടായിരുന്നു.
അവരൊക്കെ പിന്നീട് സിനിമകൾ ചെയ്തു. പക്ഷെ ആദ്യത്തെ സിനിമ ചെയ്യുന്നത് ഇവനായിരിക്കുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. കാരണം ബേസിൽ ഓടി നടന്ന് പണിയെടുക്കുമായിരുന്നു. ഒരു ക്യാമറ വെച്ചാൽ അതിന് ചുറ്റും ആളുകളാണ്. അവരെ മാറ്റുകയെന്ന് പറഞ്ഞാൽ ചെറിയ ടാസ്ക്കല്ല,’ദീപക് പറമ്പോൽ പറയുന്നു.
Content Highlight: Deepak Parmbol About Basil Joseph