| Thursday, 26th October 2023, 8:40 am

തട്ടത്തിന്‍ മറയത്തിലെ ആ ഡയലോഗ് ഇത്ര സ്വീകരിക്കുമെന്ന് കരുതിയില്ല: ദീപക് പറമ്പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ല്‍ റിലീസ് ചെയ്ത വിനീത് ശ്രീനിവാസന്‍-നിവിന്‍ പോളി ചിത്രത്തില്‍ നടന്‍ ദീപക് പറമ്പോളും എത്തിയിരുന്നു. സിനിമയിലെ ദീപക്കിന്റെ കഥാപാത്രം പറഞ്ഞ പഞ്ച് ഡയലോഗുകള്‍ക്ക് എല്ലാം തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്.

ഇപ്പോഴിതാ തട്ടത്തിന്‍ മറയത്തിലെ ആ പഞ്ച് നീളന്‍ ഡയലോഗുകള്‍ ഇത്രമാത്രം പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് ദീപക് പറയുന്നത്.

സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനീത് ശ്രീനിവാസന്‍ തന്നോട് സിനിമ ശ്രദ്ധിക്കപെട്ടാല്‍ ഈ സീനും ശ്രദ്ധിക്കപ്പെടും എന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത്രമാത്രം അതിനെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് താന്‍ കരുതിയില്ലെന്നുമാണ് ദീപക്ക് പറയുന്നത്.

‘ആ ഒരു കഥാപാത്രത്തിന്റെ ബലത്തിലാകും എനിക്ക് ഇപ്പോഴും സിനിമകള്‍ സംഭവിക്കുന്നത്. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വിനീത് ഏട്ടന്‍ തന്നോട് സിനിമ ശ്രദ്ധിക്കപെട്ടാല്‍ ഈ സീനും ശ്രദ്ധിക്കപ്പെടും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ ഇത്തരത്തില്‍ ആളുകള്‍ ആ സീനുകളെ ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല,’ ദീപക് പറയുന്നു.


വിനീത് ശ്രീനിവാസനെ പരിചയപ്പെട്ടതാണ് തനിക്ക് വലിയ കരുത്തായതെന്നും ദീപക്ക് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ശ്രീജിത്ത് ചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഇമ്പമാണ് ദീപകിന്റെ പുതിയ ചിത്രം. മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്രയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലാലു അലക്സ്, മീര വാസുദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Content Highlight: Deepak parambol about the character in Thattathin Marayathu movie
We use cookies to give you the best possible experience. Learn more