മലയാളത്തിലെ യുവ താരങ്ങളെ അണിനിരത്തി ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. പതിനൊന്ന് യുവാക്കളുടെ കഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ഈ സിനിമ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള തിയേറ്ററുകളില്‍ വന്‍ വിജയമാണ്.
മഞ്ഞുമ്മൽ ബോയ്സിന്റെ ഷൂട്ടോടു കൂടെ കൂടുതൽ അടുപ്പമായത് ആരോടാണെന്ന ചോദ്യത്തിന് അങ്ങനെ ആരുമില്ലെന്നും എല്ലാവരുമായിട്ട് നല്ല സൗഹൃദത്തിലായിരുന്നെന്നുമായിരുന്നു ദീപക് പറമ്പോലിന്റെ മറുപടി. ചിദംബരവും ഗണപതിയും തന്റെ കുടുംബക്കാരാണെന്നും ബാക്കിയുള്ള എല്ലാവരുമായിട്ട് നല്ല സൗഹൃദത്തിൽ ആയിരുന്നെന്നും ദീപക് പറഞ്ഞു.
‘ചിദുവും ഗണുവുമൊക്കെ റിലേറ്റീവ്സാണ്. പണ്ടേ പരിചയമുള്ള ആൾക്കാരാണ്. ബാക്കിയുള്ള എല്ലാവരുമായിട്ട് നല്ല സൗഹൃദത്തിലാണ്. സലീം ഏട്ടന്റെ മകൻ ഈ പടത്തിൽ അഭിനയിക്കുന്നുണ്ട്. ഇടക്ക് സലീം ഏട്ടൻറെ പോലെ ചിരിയൊക്കെ ഇവനുമുണ്ട്. ഫുൾ ചിരി ഇവൻ ചിരിക്കില്ല, പകുതിക്ക് വെച്ചവൻ കട്ട് ചെയ്യും. അങ്ങനെ ഇടക്ക് ഷൂട്ടിന് ഫുൾ ചിരിച്ചോ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് സംസാരിക്കും,’ ദീപക് പറമ്പോൾ പറഞ്ഞു.
ചിത്രത്തിൽ ദീപകിന് പുറമെ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് സിനിമക്കായി ഒന്നിച്ചത്. കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Content Highlight: Deepak parambol about chandhu’s smile