ദല്‍ഹി: ഏറെ വിവാദങ്ങള്‍ക്കും നിര്‍ണായക വിധികള്‍ക്കും ശേഷം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നാളെ വിരമിക്കും.ഇന്നാണ് അദ്ദേഹത്തിന്‌റെ അവസാന പ്രവൃത്തി ദിവസം. ബുധനാഴ്ച പുതിയ ന്യായധിപനായി രഞ്ജന്‍ ഗൊഗോയ് സ്ഥാനമേല്‍ക്കും.
അര്‍ധരാത്രി കോടതി ചേര്‍ന്ന് 1993 മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‌റെ വധശിക്ഷയ്‌ക്കെതിരായ ഹര്‍ജി തള്ളിയതും കര്‍ണാടക സര്‍ക്കാര്‍ രൂപീകര വിഷയം പരിഗണിച്ചതും ദീപക്മിശ്രയുടെ എക്കാലത്തേയും സാഹസിക ചരിത്രനടപടികളായി വാഴ്ത്തപ്പെടും.
ALSO READ:തേങ്ങിക്കരഞ്ഞ് ഇന്തോനേഷ്യ; ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്
വിമര്‍ശനങ്ങളും പഴികളും ഒരുപാട് കേട്ട മിശ്ര അവസാനകാലത്തെ ചില സുപ്രധാന വിധികളിലൂടെ മുഖം രക്ഷിക്കാനും ശ്രമിച്ചു.അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സെക്ഷന്‍ 377എടുത്ത് മാറ്റിയത്. ഇതിലൂടെ മഴവില്‍സമൂഹത്തെ അംഗീകരിക്കാന്‍ ഇന്ത്യയെ അദ്ദേഹം പഠിപ്പിച്ചു. മാത്രമല്ല പുരുഷന്‍ സ്ത്രീയുടെ യജമാനനല്ലെന്ന പ്രഖ്യാപനത്തിലൂടെ നൂറ്റാണ്ടുകളായി രാജ്യംപിന്തുടരുന്ന അടുക്കള അടിമത്തത്തിനും ദീപക് മിശ്ര ഫുള്‍സ്റ്റോപ്പിട്ടു.
സ്ത്രീകളുടെ ശബരിമല പ്രവേശനമാണ് മറ്റൊന്ന്. സ്ത്രീ പ്രവേശനം അനുവദിച്ചതോടെ കാലങ്ങളായുള്ള വാദപ്രതിവാദങ്ങള്‍ക്കും അദ്ദേഹം അറുതി വരുത്തി.നിരവധി വിമര്‍ശനങ്ങള്‍ ഈ പ്രഖ്യാപനത്തലൂടെ അദ്ദേഹത്തിനെതിരെ ഉയര്‍ന്നെങ്കിലുംസാമൂഹികപരമായ വിപ്ലവമായിരുന്നു ശബരിമല സ്ത്രീ പ്രവേശന വിധി.
എന്നാല്‍ ഇതിനെല്ലാമിടയില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്ത കേസില്‍ രാഷ്ട്രീയവൈരാഗ്യമല്ലെന്ന വിധി 377ന്റേയും ശബരിമലയിലെ ചരിത്രവിധിയുടേയും ഇടയില്‍ ശ്രദ്ധിക്കപ്പെടാതെ പോയൊരു കുപ്രസിദ്ധവിധിയായിരുന്നു.
വിമര്‍ശനങ്ങള്‍ക്കും ഒട്ടും കൂറവുണ്ടായിരുന്നില്ല മിശ്രയുടെ ചീഫ്ജസ്റ്റിസ് ജീവതത്തിനിടയില്‍.അതില്‍ പ്രധാനപ്പെട്ടതായിരുന്നു മെഡിക്കല്‍ കോഴ വിവാദവും കോടതി നടപടികള്‍ നിര്‍ത്തിവെച്ച് ചരിത്രത്തിലാദ്യമായി നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതും കൊളീജിയം തീരുമാനത്തിലെ കേന്ദ്ര ഇടപെടലുകളും.
സുപ്രീംകോടതിയിലെ ഭരണകാര്യങ്ങള്‍ ചീഫ് ജസ്റ്റിസ് അട്ടിമറിക്കുന്നുവെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ ആരോപണത്തെ തള്ളി അദ്ദേഹം മുന്നോട്ട് പോയതും ഈ കാലയളവില്‍ നാം കണ്ടതാണ്.
വിപ്ലവകരമായചില നടപടികള്‍ എടുത്തസമയത്തുതന്നെയാണ് ആധാറിന് അനുമതി നല്‍കുകയും അയോദ്ധ്യകേസ് വിശാലബെഞ്ച് പരിഗണിക്കേണ്ട എന്ന വിധിയും ബി.എച്ച് ലോയദുരൂഹ മരണം സി.ബി.ഐ.അന്വേഷിക്കണ്ട എന്നിങ്ങനെയുള്ള കുപ്രസിദ്ധവിധികളും പുറപ്പെടുവിച്ചത്. തീയറ്ററുകളിലെ ദേശീയഗാന വിവാദവും ഇതില്‍ പെടും.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണ്ടയെന്ന വിധിക്ക് പിന്നാലെ ഇംപീച്ച്‌മെന്റുമായി പ്രതിപക്ഷം രംഗത്തെത്തിയതും കോളിളക്കം സൃഷ്ടിച്ചിരുന്നു
എല്ലാം അവസാനിപ്പിച്ചു സുപ്രീം കോടതി ചരിത്രത്തിലെ വിവാദ നയകനു ഇന്ന് വൈകീട്ട് യാത്രയപ്പ് നല്‍കും. നിയുക്ത ചീഫ് ജസ്റ്റിസുംചടങ്ങില്‍പങ്കെടുക്കും. 2017 ആഗസ്റ്റ് മുതലുള്ള സംഭവ ബഹുലമായ ചീഫ് ജസ്റ്റിസ് ജീവിതത്തിന് ഇതോടെ അവസാനമാകും.