കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പരവിജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ രണ്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മത്സരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ആദ്യ ഇലവനില്‍ ഇടം നേടാതിരുന്ന പ്രസിദ്ധ് കൃഷ്ണ ‘പന്തെറിയാനെത്തിയതായിരുന്നു’ ആരാധകരുടെ അമ്പരപ്പിന് കാരണം.
എന്നാല്‍ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആരാധകര്‍ക്ക് സംഭവം കത്തിയത്. ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ ദീപക് ഹൂഡ പ്രസിദ്ധ് കൃഷ്ണയുടെ ജേഴ്‌സിയണിഞ്ഞായിരുന്നു കളിക്കാനെത്തിയത്.
അതേസമയം, രണ്ടാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
നേരത്തെ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു വിന്‍ഡീസിന്റെ ഓപ്പണിങ് ബാറ്റര്‍മാരായ ഷായ് ഹോപ്പും കൈല്‍ മയേഴ്സും കാഴ്ചവെച്ചത്.
65 റണ്‍സിന്റെ ഓന്നാമിന്നിങ്സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം മയേഴ്സ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. എങ്കിലും മൂന്നാമനായി എത്തിയ ഷമാര്‍ ബ്രൂക്സിനെ കൂട്ടുപിടിച്ച് ഹോപ് അടി തുടര്‍ന്നു. ഒടുവില്‍ വിന്‍ഡീസ് സ്‌കോര്‍ 127ല്‍ നില്‍ക്കവെ 35 റണ്‍സ് നേടി ബ്രൂക്സും പവലിയനിലേക്ക് മടങ്ങി.
നാലാമനായി ഇറങ്ങിയ ബ്രാന്‍ഡന്‍ കിങ് ഡക്കായതോടെ 130ന് മൂന്ന് എന്ന അവസ്ഥയിലായി വിന്‍ഡീസ്. തുടര്‍ന്നത്തിയ വിന്‍ഡീസ് നായകന്‍ പൂരന്‍ വെടിക്കെട്ട് തുടങ്ങിയതോടെ കരീബിയന്‍ സ്‌കോര്‍ പറപറന്നു.
തുടര്‍ന്ന് നിശ്ചിത ഓവറില്‍ 135 പന്തില്‍ നിന്നും 115 റണ്‍സ് നേടിയ ഷായ് ഹോപ്പിന്റെയും 77 പന്തില്‍ നിന്നും 74 റണ്‍സ് നേടിയ പൂരന്റെയും ബലത്തില്‍ വിന്‍ഡീസ് 311 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അത്ര മികച്ചതായിരുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തുണച്ച ഓപ്പണിങ് കൂട്ടുകെട്ട് രണ്ടാം മത്സരത്തിലുണ്ടായില്ല.
എന്നിരുന്നാലും മുന്‍നിരയുടെയും മധ്യനിരയുടെയും ഹാര്‍ഡ് ഹിറ്റിങ്ങില്‍ മത്സരം പിടിച്ചടക്കുകയായിരുന്നു.
ജൂലൈ 29നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.
Content Highlight: Deepak Hooda Spotted Wearing Prasidh Krishna’s Jersey In 2nd ODI vs West Indies.