നിവിന്‍ പോളി – ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച ആദ്യ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷം മലയാളത്തില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.
നിവിന്‍ പോളി – ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച ആദ്യ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. 2012ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷം മലയാളത്തില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് വിനീത് ശ്രീനിവാസനായിരുന്നു.
ചിത്രം തെലുങ്കില്‍ സാഹേബ സുബ്രഹ്‌മണ്യം എന്ന പേരിലും തമിഴില്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. നിവിന്‍ പോളിക്കും ഇഷ തല്‍വാറിനും പുറമെ അജു വര്‍ഗീസ്, മനോജ് കെ. ജയന്‍, സണ്ണി വെയ്ന്‍, ശ്രീറാം രാമചന്ദ്രന്‍, ഭഗത് മാനുവല്‍, മണിക്കുട്ടന്‍, ശ്രീനിവാസന്‍ തുടങ്ങിയ വലിയ താരനിര തന്നെ ഉണ്ടായിരുന്നു.
തട്ടത്തിന്‍ മറയത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയതും ഷാന്‍ റഹ്‌മാന്‍ ആയിരുന്നു. റെക്കോഡിങ്ങിനായി താന്‍ ഷാനിന് സ്റ്റുഡിയോ വിട്ടു കൊടുത്തതിനെ കുറിച്ച് പറയുകയാണ് ദീപക് ദേവ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ തലവന്റെ പ്രൊമോഷന്റെ ഭാഗമായി റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടത്തിന്‍ മറയത്തിന്റെ സൗണ്ട് എഞ്ചിനിയറായ താന്‍ ഷാന്‍ റഹ്‌മാനും വിനീത് ശ്രീനിവാസനും സ്റ്റുഡിയോയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ക്ക് വേണ്ടി ക്യാമറാമാനായി മാറിയിരുന്നു എന്നും ദീപക് ദേവ് പറയുന്നു.
‘തട്ടത്തിന്‍ മറയത്തിന് വേണ്ടി ഞാന്‍ പ്രോഗ്രാം ചെയ്തിട്ടില്ല. ആ സിനിമക്കായി എന്റെ എല്ലാ സപ്പോര്‍ട്ടും കൊടുക്കുകയാണ് ഞാന്‍ ചെയ്തത്. തട്ടത്തിന്‍ മറയത്ത് എന്റെ സ്റ്റുഡിയോയിലാണ് റെക്കോഡ് ചെയ്തത്. ഷാനിന്റെ മേജര്‍ മൂവിയാണ്, ഒപ്പം സംവിധാനം വിനീത് ശ്രീനിവാസനാണ്. രണ്ടുപേരും ഞാനുമായി വളരെ ക്ലോസുമാണ്.
ഷാനിന് എന്റെ സ്റ്റുഡിയോയില്‍ വന്ന് വര്‍ക്ക് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് ഫുള്‍ സ്റ്റുഡിയോ ഞാന്‍ ഷാനിന് വര്‍ക്ക് ചെയ്യാനായി കൊടുത്തു. ചെന്നൈയിലെ സ്റ്റുഡിയോ ആയിരുന്നു അത്. അവര്‍ സ്റ്റുഡിയോയില്‍ വന്നപ്പോള്‍ ഞാന്‍ അവിടെ മോറല്‍ സപ്പോര്‍ട്ടിന് വേണ്ടി നിന്നു. അതില്‍ ഞാന്‍ സൗണ്ട് എഞ്ചിനിയറായിരുന്നു. മാത്രമല്ല, അവര്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ക്യാമറാമാനും ഞാനായിരുന്നു,’ ദീപക് ദേവ് പറഞ്ഞു.
Content Highlight: Deepak Dev Talks About Thattathin Marayathu