ആ സിനിമയുടെ ആദ്യ പേര് സിംഗിള്‍ തല രാവണന്‍; ഒറ്റ തലയായാല്‍ മനുഷ്യനല്ലേയെന്ന് ചോദിച്ചതോടെ സംവിധായകന്‍ മറ്റൊരു പേരിട്ടു: ദീപക് ദേവ്
Entertainment
ആ സിനിമയുടെ ആദ്യ പേര് സിംഗിള്‍ തല രാവണന്‍; ഒറ്റ തലയായാല്‍ മനുഷ്യനല്ലേയെന്ന് ചോദിച്ചതോടെ സംവിധായകന്‍ മറ്റൊരു പേരിട്ടു: ദീപക് ദേവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2024, 3:27 pm

തലവന്‍ സിനിമക്ക് വലിയ ഹൈപ്പ് കൊടുത്തിരുന്നെങ്കില്‍ ആളുകള്‍ അതില്‍ ഓവറായി എക്സ്പെക്റ്റ് ചെയ്യുമെന്ന് ഉറപ്പാണെന്ന് പറയുകയാണ് ദീപക് ദേവ്. സിനിമയ്ക്ക് പേര് ഉണ്ടായിരുന്നില്ലെന്നും തലവന്‍ എന്ന പേരിലേക്ക് എത്തുന്നത് കുറേ വൈകിയാണെന്നും അദ്ദേഹം പറയുന്നു.

ഇരുവര്‍, സിംഗിള്‍ തല രാവണന്‍ എന്നൊക്കെയായിരുന്നു ആദ്യം തീരുമാനിച്ച പേരെന്നും അതില്‍ സിംഗിള്‍ തല രാവണന്‍ എന്ന പേര് കേട്ടവര്‍ക്കൊക്കെ ഇഷ്ടപ്പെട്ടുവെന്നും ദീപക് പറയുന്നു. എന്നാല്‍ താനാണ് സംവിധായകന്‍ ജിസി ജോയ്‌യോട് ആ പേര് ഇടരുതെന്ന് പറയുന്നതെന്നും കൂട്ടിച്ചേര്‍ത്തു. തലവന്റെ പ്രൊമോഷന്റെ ഭാഗമായി ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദീപക് ദേവ്.

‘വലിയ ഹൈപ്പ് കൊടുത്തിരുന്നെങ്കില്‍ ആളുകള്‍ അതില്‍ ഓവറായി എക്സ്പെക്റ്റ് ചെയ്യുമെന്ന് ഉറപ്പാണ്. പിന്നെ ഈ പടത്തിന് പ്രൊമോട്ട് ചെയ്യാന്‍ ആദ്യം ഒരു പേര് വേണമല്ലോ. അതില്‍ പോലും ഡിലേയായിരുന്നു. സിനിമക്ക് പല പേരുകള്‍ ഇട്ടിട്ടും ശരിയാവുന്നില്ലായിരുന്നു.

ഇരുവര്‍, സിംഗിള്‍ തല രാവണന്‍ എന്നൊക്കെയായിരുന്നു ആദ്യം കരുതിയത്. അതായത് സിനിമയില്‍ ജാഫര്‍ ഇടുക്കി പറയുന്ന ആ പേരാണ് സിംഗിള്‍ തല രാവണന്‍. അത് കേട്ടതും ജിസിനോട് ഞാന്‍ ആ പേരിടരുതെന്ന് പറഞ്ഞു. കേട്ടവര്‍ക്കൊക്കെ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് അവന്‍ അതിന് പറഞ്ഞ മറുപടി.

ഇത്രയൊക്കെ ചെയ്ത് വെച്ചിട്ട് സിനിമക്ക് ഇങ്ങനെയൊരു പേരിട്ടാല്‍ എങ്ങനെയുണ്ടാകും. എന്നാല്‍ പേര് കിട്ടിയാലല്ലേ നമുക്ക് പ്രൊമോട്ട് ചെയ്യാന്‍ കഴിയുള്ളൂ. ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊന്നും വേണ്ടേയെന്ന് ചോദിച്ചപ്പോള്‍ അതിനൊക്കെ പേര് വേണ്ടേയെന്ന ചോദ്യമാണ് ബാക്കിയത്. അതൊരു കണക്കിന് നന്നായെന്ന് തോന്നി. കാരണം, പേര് കിട്ടാതെ നീണ്ടുനീണ്ട് പോയപ്പോള്‍ ഹൈപ്പൊന്നും നടന്നില്ല.

പിന്നെ സിംഗിള്‍ തല രാവണന്‍ എന്ന പേര് വെച്ചിട്ട് എനിക്ക് വര്‍ക്കിങ് മെറ്റീരിയല് പോലും വന്നിരുന്നു. പത്ത് തലയായത് കൊണ്ടല്ലേ രാവണനെന്ന് വിളിക്കുന്നത്. അപ്പോള്‍ പിന്നെ സിംഗിള്‍ തലയായാല്‍ മനുഷ്യനല്ലേ. അയാളെ പിന്നെ രാവണനെന്ന് വിളിക്കണോയെന്ന് ഞാനന്ന് ചോദിച്ചു. അങ്ങനെയാണ് ആ പേര് മാറ്റുന്നത്,’ ദീപക് ദേവ് പറഞ്ഞു.


Content Highlight: Deepak Dev About Thalavan Title Name