| Tuesday, 16th January 2024, 5:56 pm

എന്റെ പത്തൊമ്പതാം വയസിലെ അറിവില്ലായ്മ; റഹ്‌മാൻ സാറോട് അത് ചോദിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നു: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അറിവില്ലായ്മകൊണ്ട് എ.ആർ റഹ്മാനോട് ചോദിച്ച ഒരു കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ദീപക് ദേവ്. ഒരു പടത്തിന്റെ വയലിൻ ടോൺ എവിടുന്നാണ് എടുത്തതെന്ന് എ.ആർ റഹ്‌മാനോട് താൻ ചോദിച്ചെന്നും എന്നാൽ പ്രൊഫഷണൽ കാര്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് തനിക്ക് അറിയില്ലായിരുന്നെന്നും ദീപക് ദേവ് പറഞ്ഞു.

എന്നാൽ താൻ ചോദിച്ചപ്പോൾ റഹ്മാൻ കൃത്യമായി പറഞ്ഞുതന്നെന്നും ദീപക് ദേവ് കൂട്ടിച്ചേർത്തു. അപ്പോഴാണ് പാട്ടുണ്ടാകുന്നതിനേക്കാൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോഴാണ് തിരിച്ചു കിട്ടുക എന്ന് റഹ്മാന്റെ അടുത്ത് നിന്ന് താൻ പഠിച്ചതെന്ന് ദീപക് റിപ്പോട്ടർ ടി.വിയോട് പറഞ്ഞു.

‘ചില കാര്യങ്ങൾ എന്റെ അറിവില്ലായ്മ കാരണം അല്ലെങ്കിൽ എന്റെ പക്വത ഇല്ലായ്മ കാരണം ആരും ചോദിക്കാത്ത ഒരു കാര്യം ഞാൻ അദ്ദേഹത്തിന്റെ അടുത്ത് ചോദിച്ചു. ആ പടത്തിന്റെ ആ വയലിനിന്റെ ടോൺ അതെവിടെന്നാണ് എടുത്തത് എന്ന് ചോദിച്ചു. എന്നെ കൊണ്ടുപോയ ആള് ഇവൻ എന്തൊക്കെയാണ് ചോദിക്കുന്നത്, ഇതൊക്കെ ആരെങ്കിലും പറഞ്ഞു കൊടുക്കുമോ എന്ന രീതിയിൽ എന്നെ ഇങ്ങനെ നോക്കി നിൽക്കുകയാണ്.

എന്റെ പത്തൊമ്പതാം വയസിന്റെ ഇന്നസെൻസ് ആയിരിക്കാം, ഞാനറിഞ്ഞില്ല ഇങ്ങനെയുള്ള പ്രൊഫെഷണൽ കാര്യങ്ങൾ ആരോടും ചോദിക്കാൻ പാടില്ല എന്ന്. അദ്ദേഹം വളരെ ഓപ്പണായിട്ട് നിനക്ക് ഇത് അറിയണോ? ഇത് ഇന്ന റോളണ്ടിന്റെ സാമ്പിൾ ലൈബ്രറിയിൽ ഉണ്ട്, ആ ലൈബ്രറിയിൽ ഇന്ന സ്ട്രിങ്സ് ഉണ്ട്, ആ സ്ട്രിങ്സും ഈ ലൈവ് സ്ട്രിങ്സും മിക്സ് ചെയ്യുമ്പോൾ ഈ ശബ്ദം ഉണ്ടാകും.

അപ്പോഴാണ് ഞാൻ അദ്ദേഹത്തിന്റെ അടുത്ത് നിന്നും പാട്ടുണ്ടാക്കുന്നതിനേക്കാൾ വലിയ പഠിച്ച സംഭവം, നമ്മൾ എത്രത്തോളം കൊടുക്കുന്നുവോ അത്രത്തോളം നമുക്ക് കിട്ടുമെന്നാണ്. ഒന്നും ഒളിപ്പിച്ചു വെച്ചിട്ട് കാര്യമില്ല ഷെയർ ചെയ്യുന്നതിൽ ആണ് കാര്യം. അദ്ദേഹത്തിന് വല്ല ആവശ്യമുണ്ടോ അത് പറഞ്ഞു തരേണ്ടതിൽ ഇന്നത്തെപ്പോലെ അന്നും അദ്ദേഹം തന്നെയാണ് ടോപ്പ്. അദ്ദേഹത്തിന് മനസ്സ് എന്നെ ശരിക്കും എന്റെ കണ്ണ് തുറപ്പിച്ചു,’ ദീപക് ദേവ് പറഞ്ഞു.

Content Highlight: Deepak dev about AR rahman

Latest Stories

We use cookies to give you the best possible experience. Learn more