| Tuesday, 30th January 2024, 8:13 am

അദ്ദേഹം കാരണമാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്; സൗത്ത് ആഫ്രിക്കന്‍ പരമ്പരയില്‍ നിന്നും പുറത്തു പോയതിന്റെ കാരണം വെളിപ്പെടുത്തി ദീപക് ചാഹര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പേസ് ബൗളര്‍ ദീപക് ചാഹറിന് അടുത്തിടെ നടന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കേണ്ടി വന്നിരുന്നു. തന്റെ പിതാവിന് ഒരു ബ്രെയിന്‍ സ്‌ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്നാണ് താരത്തിന് പരമ്പരയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. ഇപ്പോള്‍ സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ദീപക്.

‘എന്റെ അച്ഛനാണ് ആദ്യം, അദ്ദേഹം കാരണമാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്. ഒരു അടിയന്തര സാഹചര്യത്തില്‍ എനിക്ക് അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങനെയാണ് ഒരു മകന്‍ ആകുന്നത്. പരമ്പര ഇന്ത്യയില്‍ ആണെങ്കില്‍ എനിക്ക് കളിക്കാമായിരുന്നു. സംഭവ സ്ഥലത്ത് എത്താന്‍ നാലഞ്ച് മണിക്കൂര്‍ മതിയാകും,’ ദീപക് പറഞ്ഞു.

പര്യടനം ഒഴിവാക്കാനുള്ള തീരുമാനം ശരി വെച്ച് പി.ടി.ഐയോട് താരം സംസാരിച്ചു.

‘അച്ഛന്റെ കാര്യമായതിനാല്‍ തീരുമാനം എടുക്കാന്‍ ഒരു മടിയുമില്ലായിരുന്നു. 25 ദിവസം ഞാന്‍ അച്ഛനോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ അലിഗഢിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു,’താരം കൂട്ടിച്ചേര്‍ത്തു.

2022 നു ശേഷം താരം ബ്ലൂ ടീമിനായി ഏകദിനം ഒന്നും കളിച്ചിട്ടില്ല. എന്നാല്‍ സൗത്താഫ്രിക്കന്‍ പര്യടനത്തിനു മുമ്പുള്ള ഓസ്‌ട്രേലിയന്‍ ഹോം പരമ്പരയുടെ അവസാനത്തില്‍ അദ്ദേഹം ടീമില്‍ ഇടം പിടിച്ചിരുന്നു. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ആദ്യത്തെ ടി ട്വന്റി പരമ്പര 1-1 ന് സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍ മൂന്ന് മത്സരങ്ങളോടങ്ങുന്ന ഏകദിന പരമ്പര 2-1 ന് ഇന്ത്യ വിജയിച്ചിരുന്നു.

Content Highlight: Deepak Chahar revealed the reason behind his exit from the South African series

We use cookies to give you the best possible experience. Learn more