അബുദാബി: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം ദീപക് ചഹാറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. മത്സരത്തിനിടെ ഇന്നലെ പരിക്കേറ്റ പാണ്ഡ്യ സ്‌ട്രെച്ചറിലായിരുന്നു മൈതാനം വിട്ടത്.
പരിക്ക് ഗുരുതരമല്ലെന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നെങ്കിലും താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. പരിക്ക് പൂര്‍ണ്ണമായി ഭേദമായില്ലെങ്കില്‍ ചഹാറിന് അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ യുവതാരത്തിന്റെ ആദ്യ അന്താരാഷ്ട്ര ഏകദിനമായിരിക്കും ബംഗ്ലാദേശിനെതിരായ മത്സരം.
ALSO READ: ബൗണ്ടറി ലൈനില്‍ കിടിലന്‍ ക്യാച്ചുമായി പാണ്ഡേ; വീഡിയോ
നേരത്തെ ഇംഗ്ലണ്ടിനെതിരായ അവസാന ടി-20 യില്‍ ചഹാര്‍ കളിച്ചിരുന്നു. അന്ന 43 റണ്‍സ് വിട്ടുകൊടുത്ത് ആദ്യ അന്താരാഷ്ട്ര വിക്കറ്റ് ചഹാര്‍ നേടിയിരുന്നു. അതേസമയം പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ സാരമായി ബാധിക്കും.
വെള്ളിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ മത്സരം. 3 മത്സരങ്ങളാണ് സൂപ്പര്‍ 4 സ്റ്റേജില്‍ ഇന്ത്യ കളിക്കുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 8 വിക്കറ്റിനായിരുന്നു ഇന്ത്യ പാകിസ്താനെ തകര്‍ത്തത്.
പാകിസ്താന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 29ാം ഓവറില്‍ മറികടന്നു. ക്യാപറ്റന്‍ രോഹത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നൊരുക്കിയ 86 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയം എളുപ്പത്തിലാക്കിയത്. ആറു ഫോറും മൂന്ന് സിക്സറുമടക്കം രോഹിത് 56 റണ്‍സെടുത്തപ്പോള്‍ 46 റണ്‍സുമായി ധവാന്‍ മികച്ച പിന്തുണ നല്‍കി.
ഇരുവരുംപുറത്തായതിന് ശേഷം ചേര്‍ന്ന അമ്പാട്ടി റായിഡു-ദിനേഷ് കാര്‍ത്തിക് കൂട്ടുകെട്ട് സ്‌കോറിങിന്റെ വേഗം കൂട്ടിയപ്പോള്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ മിന്നും ജയം ഇരുവരും പുറത്താകാതെ 31 റണ്‍സെടുത്തു.
ALSO READ: അത് ഫൗളായിരുന്നില്ല;റോണാള്‍ഡോയുടെ ചുവപ്പ് കാര്‍ഡിനെ വിമര്‍ശിച്ച് ഫുട്ബോള്‍ വിദഗ്ധര്‍
ആദ്യം ബാറ്റു ചെയ്ത പാകിസ്താന്‍ 162 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്ക്കാണിച്ച് കണിശമായി പന്തെറിഞ്ഞ ഭുവനേശ്വര്‍കുമാറിന്റേയും ജസ്പ്രീത് ബുംറയുടേയും കേദര്‍ ജാദവിന്റേയും സ്പെല്ലുകളാണ് പാകിസ്താനെ തകര്‍ത്തത്.
ഭുവനേശ്വര്‍കുമാറും കേദര്‍ജാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
പാക് നിരയില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമും 43 റണ്‍സെടുത്ത ഷോയബ് മാലിക്കുമാണ് പാക്ക്നിരയില്‍ ചെറുത്ത് നിന്നത്. ഇരുവരുടേയും വിക്കറ്റുകള്‍ വീണതോടെ പാക് നിര പരുങ്ങലിലായി. തുടര്‍ന്ന് വന്ന ബാറ്റസ്മാന്‍മാരെല്ലാം പരാജയപ്പെട്ടതോടെ പാക്കിസ്ഥാന് 162 റണ്‍സെടുക്കാനെ ആയുള്ളൂ.
WATCH THIS VIDEO: