അടുത്തിടെയാണ് ഇന്ത്യന്‍ താരവും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സ്റ്റാര്‍ പേസര്‍മാരില്‍ ഒരാളുമായ ദീപക് ചഹര്‍ വിവാഹിതനായത്. ജൂണ്‍ ഒന്നിന് ആഗ്രയില്‍ വെച്ചായിരുന്നു ജയ ഭരദ്വാജിനെ ദീപക് ജീവിത പങ്കാളിയാക്കിയത്.
ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിനിടെയായിരുന്ന താരം ജയ ഭരദ്വാജിനോട് പ്രണയം തുറന്നു പറഞ്ഞത്. ചഹറിന്റെ പ്രൊപോസല്‍ ഇന്ത്യന്‍ ക്രിക്കറ്റ് മുഴുവന്‍ ആഘോഷമാക്കിയിരുന്നു.
ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു ചഹറിന്റെ വിവാഹം. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളും സുഹൃത്തുക്കളുമെല്ലാം തന്നെ താരത്തിന്റെ വിവാഹത്തിനെത്തിയിരുന്നു.
എന്നാല്‍ കല്യാണത്തിന് പിന്നാലെ ചഹര്‍ എയറിലായിരിക്കുകയാണ്. താരത്തെ ട്രോളിയതാകട്ടെ സ്വന്തം സഹോദരി മാലതിയും.
ചഹറിനും ജയയ്ക്കുമൊപ്പമുള്ള വിവാഹ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു മാലതിയുടെ ട്രോള്‍. ടി-20 ലോകകപ്പാണ് വരാനിരിക്കുന്നതെന്നും ഹണിമൂണ്‍ സമയത്ത് മുതുകിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നുമായിരുന്നു മാലതി ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്.
ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ ഒന്നാകെ ചഹറിന്റെ പിന്നാലെ കൂടിയത്.
View this post on Instagram
2022ലും സി.എസ്.കെ താരത്തെ ടീമിലെത്തിച്ചിരുന്നു. അടുത്തിടെ ടീം മുടക്കിയ മൂല്യമേറിയ തുകയായ 14 കോടിക്കായിരുന്നു ചെന്നൈ ചഹറിനെ ടീമിലെത്തിച്ചത്. എന്നാല്‍ പരിക്കുമൂലം ചഹറിന് സീസണ്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.
ആ വര്‍ഷം അവസാനത്തോടെ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് സ്‌ക്വാഡിലും ഉള്‍പ്പെടാന്‍ സാധ്യതയുള്ള താരമാണ് ദീപക് ചഹര്‍. പരിക്ക് വലച്ചില്ലെങ്കില്‍ താരം ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
2018ല്‍ ദേശീയ ടീമിലെത്തിയ താരം ഇന്ത്യയ്ക്കായി 7 ഏകദിനവും 20 ടി-20 മത്സരങ്ങളുമാണ് കളിച്ചത്.
ഒ.ഡി.ഐയില്‍ 6.01 എക്കോണമിയില്‍ 7 വിക്കറ്റും ടി-20യില്‍ 8.27 എക്കോണമിയില്‍ 20 വിക്കറ്റുമാണ് ചഹര്‍ വീഴ്ത്തിയത്.
ഇതുവരെ 63 ഐ.പി.എല്‍ മത്സരങ്ങള്‍ കളിച്ച ചഹര്‍ 7.80 എക്കോണമിയിലും 29.2 ശരാശരിയിലുമാണ് പന്തെറിയുന്നത്. 59 വിക്കറ്റാണ് ചഹറിന്റെ ഐ.പി.ല്ലില്‍ നിന്നുള്ള സമ്പാദ്യം.
Content Highlight: Deepak Chahar Gets Hilarious Wish From Sister On Marriage