| Wednesday, 6th March 2024, 5:46 pm

മഞ്ഞുമ്മലിലെ ആ സീൻ കണ്ടിട്ട് കമൽ ഹാസന് സാറിന് രോമാഞ്ചം വന്നു; അതൊക്കെ നേരിട്ട് കേൾക്കാൻ പറ്റുന്നത് ഭാഗ്യം: ദീപക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉലകനായകൻ കമൽ ഹാസനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ദീപക് പറമ്പോൾ. താൻ കമൽ ഹാസനെ തൊട്ടെന്നും അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുത്തെന്നും ദീപക് പറഞ്ഞു. കമൽ ഹാസൻ മഞ്ഞുമ്മൽ ബോയ്സ് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് പടം ഇഷ്ടമായെന്ന് പറഞ്ഞെന്നും ദീപക് കൂട്ടിച്ചേർത്തു.

ഗുണാ സിനിമയുടെ സംവിധായകൻ കമൽ ഹാസനോട് ‘മനിതർ ഉണർന്നതുകൊള്ള ഇത് മനിത കാതൽ അല്ല’ എന്ന് പറയുമ്പോൾ രോമാഞ്ചം വരുമെന്ന് പറഞ്ഞിരുന്നെന്നും ദീപക് പറയുന്നുണ്ട്. മഞ്ഞുമ്മലിൽ ആദ്യം ഗണപതിയും ബാലു വർഗീസും ആ ഡയലോഗ് പറഞ്ഞപ്പോൾ ഒന്നും തോന്നിയില്ലെന്നും അവസാനം അത് കേട്ടപ്പോൾ കമൽ ഹാസന് രോമാഞ്ചം വന്നെന്നും ദീപക് റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഏറ്റവും വലിയ സന്തോഷം കമൽ ഹാസൻ സാറിനെ ഇങ്ങനെ തൊടാൻ പറ്റി എന്നതാണ്. ഷേക്ക് ഹാൻഡ് കൊടുത്തു. സാറിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ പറ്റി. സാർ നമ്മുടെ സിനിമ രണ്ടു പ്രാവശ്യം കണ്ടു എന്ന് എനിക്ക് തോന്നുന്നു. അവരുടെ ക്രൂ മുഴുവൻ കാണുന്ന ഒരു വീഡിയോ ഉണ്ടായിരുന്നു.

നമ്മൾ പോകുന്ന അന്ന് രാവിലെയാണ് കണ്ടത്. കണ്ടതിനുശേഷമാണ് നമ്മൾ അവിടെ എത്തുന്നത്. ഫ്രഷ് ആയിട്ട് കണ്ടതിനുശേഷമാണ് പുള്ളി പടത്തിനെക്കുറിച്ച് സംസാരിച്ചത്. പുള്ളിക്ക് നല്ല ഇഷ്ടപ്പെട്ടു. പുള്ളി എന്തുകൊണ്ട് ഇത് ചെയ്യാൻ ചിന്തിച്ചില്ല എന്ന് തോന്നുന്ന സംഭവമൊക്കെ പറഞ്ഞു. ഗുണയുടെ ഡയറക്ടർ പുള്ളിയോട് പറഞ്ഞിട്ടുണ്ടായിരുന്നു ‘മനിതർ ഉണർന്നതുകൊള്ള ഇത് മനിത കാതൽ അല്ല’ എന്ന് പറയുമ്പോൾ രോമാഞ്ചം വരുമെന്ന്.

പടം കാണുന്ന സമയത്ത് ബാലുവും ഗണുവും പറയുമ്പോൾ ഇതിൽ ഇപ്പോൾ എന്താ എന്ന് വിചാരിച്ചിട്ട് പുള്ളി കാത്തിരുന്നു. പുള്ളിക്ക് അറിയാം വേറെ എന്തെങ്കിലും ഉണ്ടാവും എന്ന്. പക്ഷേ അവസാനം പറഞ്ഞതിൽ ആ ഫീൽ കിട്ടി എന്ന് പറഞ്ഞപ്പോൾ സന്തോഷമായി. ഒരു സിനിമ കൊണ്ട് അതൊക്കെ നേരിട്ട് കേൾക്കാൻ പറ്റുന്നത് ഭാഗ്യമല്ലേ,’ ദീപക് പറമ്പോൾ പറഞ്ഞു.

Content Highlight: Deepak about kamal hasan thrilled scene in manjummal

Latest Stories

We use cookies to give you the best possible experience. Learn more