കവിതാ മോഷണ വിവാദം; പ്രിന്‍സിപ്പാളിന് ദീപാ നിഷാന്ത് വിശദീകരണം നല്‍കി; കോളെജ് യൂണിയന്‍ ഉപദേശക സ്ഥാനം രാജിവച്ചു
Kerala News
കവിതാ മോഷണ വിവാദം; പ്രിന്‍സിപ്പാളിന് ദീപാ നിഷാന്ത് വിശദീകരണം നല്‍കി; കോളെജ് യൂണിയന്‍ ഉപദേശക സ്ഥാനം രാജിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2018, 9:31 am

തൃശ്ശൂര്‍: കവിതാ മോഷണ വിവാദത്തിനെ തുടര്‍ന്ന കേരളവര്‍മ്മ കോളെജ് അധ്യാപിക ദീപാ നിഷാന്ത് പ്രിന്‍സിപ്പാളിന് വിശദീകരണം നല്‍കി. കോളെജ് യൂണിയന്‍ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനവും ദീപ രാജി വെച്ചു.

കോളേജിന്റെ യശസ്സിനെ ബാധിക്കുന്ന തരത്തില്‍ ഒരു പ്രവര്‍ത്തിയും ആവര്‍ത്തിക്കില്ലെന്നും ജാഗ്രത കുറവുണ്ടായെന്നും പ്രിന്‍സിപ്പാളിന് നല്‍കിയ വിശദീകരണ കുറിപ്പില്‍ ദീപ പറയുന്നു. നേരത്തെ ദീപയോട് പ്രിന്‍സിപ്പാള്‍ വിശദീകരണം ചോദിച്ചിരുന്നു.

Also Read എന്താണ് കണ്‍കറന്റ് ലിസ്റ്റ്; എ.എ റഹിമിന്റെ ചോദ്യത്തിനോട് പിണറായിയോട് പോയി ചോദിക്കാന്‍ പറഞ്ഞ് ചര്‍ച്ച അവസാനിപ്പിച്ച് ശോഭാ സുരേന്ദ്രന്‍

കോളജിന്റെ ഫൈന്‍ ആര്‍ട്‌സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപാ നിഷാന്തിനെ മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ദീപയുടെ രാജി.

യുവകവി കലേഷിന്റെ കവിത ദീപാ നിഷാന്ത് മോഷ്ടിച്ച് സ്വന്തം പേരില്‍ നല്‍കിയെന്നായിരുന്നു അരോപണം. തുടര്‍ന്ന് കവിത ശ്രീചിത്രന്‍ തെറ്റിധരിപ്പിച്ച ശേഷം നല്‍കിയതായിരുന്നെന്ന് ദീപാ നിഷാന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ സംസ്ഥാനകലോല്‍സവത്തില്‍ വിധികര്‍ത്താവായി ദീപാ നിഷാന്ത് എത്തിയത്. പ്രതിഷേധങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

DoolNews Video