തിരുവനന്തപുരം: ചെഗുവേരയുടെ ജന്മദിനത്തില്‍ വിവാദ കുറിപ്പെഴുതിയ നടന്‍ ജോയ് മാത്യുവിന് മറുപടിയുമായി എഴുത്തുകാരി ദീപ നിശാന്ത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെഗുവേരയുടെ ജന്മദിനത്തില്‍ ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ദീപയുടെ വിമര്‍ശനം.
‘ഇന്ന് സഖാവ് ചെഗുവേരയുടെ 88-ാം ജന്മദിനം!
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ വ്യക്തിത്വം. 88 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസത്തിലാണ് അര്‍ജന്റീനയില്‍ വിപ്ലവകാരിയും ഡോക്ടറും എഴുത്തുകാരനും നയതന്ത്രജ്ഞനും കാല്പനികനുമായ ഏണസ്റ്റോ ചെഗുവേര ജനിച്ചത്’ എന്നായിരുന്നു ഫേസ്ബുക്കില്‍ ജോയ് മാത്യു ഏഴ് വര്‍ഷം മുമ്പ് പോസ്റ്റിട്ടതെന്ന് ദീപ ചൂണ്ടിക്കാട്ടി.
1969ല്‍ രക്തസാക്ഷിത്വം വരിച്ച ചെഗുവേര്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ ഏഴ് വര്‍ഷം കൊണ്ട് ‘പോസ്റ്റ്മാന്’ വലിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും ദീപ വിമര്‍ശിച്ചു. അത് അദ്ദേഹത്തിന്റെ പോസ്റ്റില്‍ ഉണ്ടെന്നും ഗോമയഭോജിയാകാന്‍ പോകുന്നതിന്റെ ലക്ഷണം കാണാനുണ്ടെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം!,’ എന്നായിരുന്നു ജോയ് മാത്യു കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ കുറിച്ചത്.
ജോയ് മാത്യുവിന്റെ ഈ രണ്ട് പോസ്റ്റുകളും പങ്കിട്ടുകൊണ്ടായിരുന്നു ദീപയുടെ വിമര്‍ശനം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘ഇന്ന് സഖാവ് ചെഗുവേരയുടെ 88-ാം ജന്മദിനം !
ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രചോദനാത്മകമായ വ്യക്തിത്വം. 88 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസത്തിലാണ് അര്‍ജന്റീനയില്‍ വിപ്ലവകാരിയും ഡോക്ടറും എഴുത്തുകാരനും നയതന്ത്രജ്ഞനും കാല്പനികനുമായ ഏണസ്റ്റോ ചെഗുവേര ജനിച്ചത്’
7 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോയ് മാത്യു ഇതേ ഫേസ്ബുക്കില്‍ ചെഗുവേരയുടെ ജന്മദിനത്തിനിട്ട വരികളാണ്. കഴിഞ്ഞ ദിവസവും ചെഗുവേരയുടെ ജന്മദിനത്തിന് ജോയ് മാത്യു പോസ്റ്റിട്ടു. അത് തുടങ്ങുന്നതിങ്ങനെ.
‘ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം!’ 1969ല്‍ രക്തസാക്ഷിത്വം വരിച്ച ചെഗുവേരയ്ക്ക് മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഏഴു വര്‍ഷം കൊണ്ട് ‘പോസ്റ്റ്മാന്’ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ഇന്നലത്തെ പോസ്റ്റിലുമുണ്ട്. ഗോമയഭോജിയാകാന്‍ പോകുന്നതിന്റെ ലക്ഷണം കാണാനുണ്ട്.
Content Highlight: Deepa nishanth critices joy mathew’s chenguvera post