ആലത്തൂര്‍: ആലത്തൂരെ മികച്ച വിജയത്തിന് തനിക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ പോസ്റ്റിന് മറുപടിയുമായി ദീപാ നിശാന്ത്.
എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡിയാണെന്നും ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! എന്നായിരിക്കും അതെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വിജയാഹ്ലാദഭേരി മുഴക്കിക്കൊണ്ടുള്ള വാഹനങ്ങളിലെ അനൗണ്‍സ്‌മെന്റ്??????
‘ ശബരിമലയില്‍ തെരുവുവേശ്യകളെ കയറ്റിയതിന് ഒരു നാടിന്റെ പ്രതികാരമാണീ വിജയം… നന്ദി വോട്ടര്‍മാരേ നന്ദി… ‘
ചിരിച്ചുകൊണ്ട് കൈ വീശുന്ന ‘പെങ്ങളൂട്ടി ‘??
പെങ്ങളൂട്ടിയുടെ പേജില്‍ സൈബര്‍ബുള്ളിയിങ്ങിന് വിശാലഭൂമികയൊരുക്കിക്കൊണ്ട് പെങ്ങളൂട്ടി വക ഈയുള്ളവളുടെ ചിത്രം സഹിതമുള്ള നന്ദി സമര്‍പ്പണം ! ?? ഹൊ!കോരിത്തരിപ്പ് ഇപ്പോഴും വിട്ടിട്ടില്ല!????
എന്തായാലും അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ (തള്ള് ലൈന്‍??)റെഡി!
‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം !’
കടന്നു വരൂ… കടന്നു വരൂ…”- ദീപാ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ദീപാ നിശാന്തിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് നന്ദിയുണ്ട് ടീച്ചര്‍ എന്നായിരുന്നു രമ്യ ഹരിദാസിന്റെ പേരിലുള്ള പേജില്‍ കുറിച്ചത്. ദീപ നിശാന്തിനെ പരിഹസിച്ചുകൊണ്ടുള്ള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.
ആലത്തൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവിനെ ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് തോല്‍പ്പിച്ചത്.
ആലത്തൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ രമ്യയെ അധിക്ഷേപിച്ചുകൊണ്ടുള്ള സി.പി.ഐ.എം നേതാവ് വിജയരാഘവന്റെ പ്രസ്താവനയും ദീപാ നിശാന്തിന്റെ പോസ്റ്റും വലിയ ചര്‍ച്ചയായിരുന്നു.
രമ്യയുടെ വിജയത്തില്‍ ദീപാ നിശാന്തിനും വിജയരാഘവനും നന്ദി പറഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു.