| Sunday, 9th April 2017, 3:03 pm

'ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം'; സൈബര്‍ സഖാക്കള്‍ക്കെതിരെ ദീപാ നിശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ജിഷ്ണു പ്രണോയി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന മഹിജക്കെതിരായ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ ദീപാ നിശാന്ത്. ഒരമ്മയുടെ കണ്ണീരിനെ പരിഹസിക്കുന്ന വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപമെന്നാണ് ദീപ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. മഹിജയ്‌ക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് മഹിജ പോസ്റ്റിട്ടിരിക്കുന്നത്.


Also read മാനേജ്‌മെന്റ് പീഡനം; വെള്ളാപ്പള്ളി എഞ്ചിനിയറിങ്ങ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജ് അടിച്ച് തകര്‍ത്തു


ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാള്‍ തന്ത്രപൂര്‍വ്വമുണ്ടാക്കിയ ഫേക്ക് പ്രൊഫൈലാണെന്നാണ് എന്നു പറഞ്ഞ് ആരംഭിക്കുന്ന പോസ്റ്റില്‍ “സഖാവിന്റെ ചിത്രമടക്കമുള്ള നല്ല ഒറിജിനല്‍ പ്രൊഫൈലില്‍ നിന്ന് തന്നെയാണ് വിമര്‍ശനങ്ങളെന്നും” ദീപ ടീച്ചര്‍ പറയുന്നു.

ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം. ഒന്ന് വര്‍ഗ്ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും എന്ന ഹോചിമിന്റെ വാക്കുകള്‍ ഉദ്ധരിച്ച കൊണ്ടാണ് ദീപ ടീച്ചര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൊലീസ് നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴാണ് മഹജിയെ അധിക്ഷേപ്പിക്കുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. രണഭൂമി കളനാട് മാങ്ങാട് ഉദുമ എന്ന പേരിലുളള പോസ്റ്റില്‍ മികച്ച നടിക്കുളള അവാര്‍ഡ് മഹിജയ്ക്കാണ് നല്‍കേണ്ടിയിരുന്നത് എന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ദീപാ നിശാന്തിന്റെ പ്രതികരണം.

കുറ്റവാളികളെ അറസ്റ്റ് ചെയ്യുക തങ്ങളെ അക്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മഹിജയും ശ്രീജിത്തും ആരംഭിച്ച നിരാഹാര സമരം തുടരുകയാണ്. നേരത്തെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്രീജിത്ത് തന്നെ രംഗത്ത് വന്നിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
“ആദ്യം കരുതിയത് ഇടതുപക്ഷവിരുദ്ധനായ ആരോ ഒരാള്‍ തന്ത്രപൂര്‍വ്വം ഉണ്ടാക്കിയ ഫേക്ക് പ്രൊഫൈലായിരിക്കുമെന്നാണ്! ചെന്ന് നോക്കിയപ്പോള്‍ സഖാവിന്റെ ചിത്രമടക്കമുള്ള നല്ല ഒറിജിനലാണ്
ഒരമ്മയുടെ കണ്ണുനീരിനെയൊക്കെ ഇങ്ങനെ പരിഹസിക്കുന്ന ഇത്തരം വിഷജന്തുക്കളാണ് പാര്‍ട്ടിയുടെ ശാപം!
” ഒരു കമ്യൂണിസ്റ്റിന്റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടായിരിക്കണം.. ഒന്ന് വര്‍ഗ്ഗശത്രുവിന് നേരെയും രണ്ട് വഴിപിഴക്കുന്ന സ്വന്തം നേതൃത്വത്തിനെതിരെയും ” [ ഹോചിമിന്‍]”

Latest Stories

We use cookies to give you the best possible experience. Learn more