ദീപാ കര്‍മ്മാക്കറിന് വേണ്ടി ത്രിപുര സര്‍ക്കാര്‍ റോഡുകള്‍ നന്നാക്കും
Daily News
ദീപാ കര്‍മ്മാക്കറിന് വേണ്ടി ത്രിപുര സര്‍ക്കാര്‍ റോഡുകള്‍ നന്നാക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st October 2016, 3:14 pm

 നിലവാരമുള്ള റോഡുകള്‍ തന്റെ നാട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദീപ കര്‍മാക്കര്‍ കാര്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.


അഗര്‍ത്തല: മോശമായ റോഡ് കാരണം സമ്മാനമായി ലഭിച്ച ബി.എം.ഡബ്‌ള്യൂ കാര്‍ തിരിച്ചുനല്‍കാനുള്ള കായിക താരം ദീപ കര്‍മ്മാര്‍ക്കറിന്റെ  തീരുമാനത്തെ തുടര്‍ന്ന് അവരുടെ വീട്ടിലേക്കുള്ള റോഡ് അടിയന്തരിമായി പുനര്‍നിര്‍മിക്കാന്‍ ത്രിപുര സര്‍ക്കാര്‍ ഒരുങ്ങുന്നു.

ഒളിമ്പിക്‌സില്‍ നടത്തിയ മികച്ച പ്രകടനത്തിന് ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ബി.എം.ഡബ്ല്യ കാര്‍ സമ്മാനമായി നല്‍കിയത്. ബി.എം.ഡബ്ല്യൂ കാറിന്റെ മുന്‍ അംബാസിഡറായ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു കാറിന്റെ താക്കോല്‍ ദീപയ്ക്ക് കൈമാറിയത്.

എന്നാല്‍, നിലവാരമുള്ള റോഡുകള്‍ തന്റെ നാട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദീപ കര്‍മാക്കര്‍ കാര്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയായിരുന്നു.

ഈ സാഹചര്യത്തില്‍ ദീപയുടെ വീടിനു സമീപമുള്ള എല്ലാ റോഡുകളും നന്നാക്കുവാനാണ് അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം. സര്‍ക്കാര്‍ റോഡിന്റെ നിര്‍മ്മാണത്തിനായി 78 കോടി രുപയാണ് വകയിരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ തീരുമാനത്തെ ദീപ സ്വാഗതം ചെയ്തു റോഡിന്റെ അവസ്ഥ മാത്രമല്ല, കാര്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ് മുന്‍പ് വാഹനം തിരികെനല്‍കാന്‍ തീരുമാനിച്ചതെന്ന് ദീപ വ്യക്തമാക്കി.