| Monday, 19th August 2019, 11:40 pm

ആ അധ്യായം കഴിഞ്ഞു; രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ദീപ ജയകുമാര്‍, എം.ജി.ആര്‍ അമ്മ ദീപ പേരവൈ എ.ഐ.എഡി.എം.കെയില്‍ ലയിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചപ്പോള്‍
ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് പ്രഖ്യാപിച്ച് ദീപ ജയകുമാര്‍ രംഗത്ത് വന്നത്. എ.ഐ.എ.ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കൈയില്‍ നിന്നും മോചിപ്പിക്കുമെന്നും വിശ്വാസവഞ്ചകരുടെ സംഘമാണ് ഇപ്പോഴത്തെ സര്‍ക്കാരിന് പിന്നിലുള്ളതെന്നും ദീപ ജയകുമാര്‍ ആരോപിച്ചിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി ജനങ്ങള്‍ ആഗ്രഹിക്കുന്നയാളല്ലെന്നും പളനിസ്വാമി മുഖ്യമന്ത്രിയാകാന്‍ യോഗ്യനല്ലെന്നുമായിരുന്നു ദീപയുടെ വിമര്‍ശനം

തുടര്‍ന്നാണ് ‘എം.ജി.ആര്‍ അമ്മ ദീപ പേരൈവ” എന്ന പാര്‍ട്ടിയുടെ പ്രഖ്യാപനം ജയലളിതയുടെ 69ാം ജന്മദിനത്തില്‍ ദീപ നടത്തിയത്. ഉടക്കി നിന്നിരുന്ന പനീര്‍ശെല്‍വവും പളനിസ്വാമി ഒന്നിച്ചതോടെ എ.ഐ.ഡി.എം.കെ ഭരണവുമായി മുന്നോട്ട് പോയി. ദീപയ്ക്ക് പ്രത്യേകിച്ച് ഒരു ചലനവും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല.

ഇപ്പോഴിതാ തന്റെ പാര്‍ട്ടിയായ എം.ജി.ആര്‍ അമ്മ ദീപ പേരവൈ എ.ഐ.എ.ഡി.എം.കെയില്‍ ലയിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ദീപ ജയകുമാര്‍. താന്‍ രാഷ്ട്രീയം വിടുകയാണെന്നും ദീപ അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ആണ് ഇപ്പോഴത്തെ തീരുമാനമെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ദീപ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് സംഘടന പ്രഖ്യാപിക്കുമ്പോള്‍ നിരവധി കേഡര്‍മാര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നു. കുറച്ചു പേര്‍ വിട്ടു പോയെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും കേഡര്‍മാരുണ്ട്. അവരില്‍ കൂടുതല്‍ പേരും എ.ഐ.എ.ഡി.എം.കെയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്നും ദീപ പറഞ്ഞു.

We use cookies to give you the best possible experience. Learn more