| Thursday, 11th July 2013, 2:09 pm

രൂപയുടെ പതനവും മന്‍മോഹണോമിക്‌സിന്റെ പരാജയവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗോള നാണയ ചൂതാട്ടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ആകര്‍ഷകമായവിധം നാണയമൂല്യം ഇടിക്കുകയെന്നത് ഇതില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കമ്പോള താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാണയ വിപണിയില്‍ ഇടപെടാനുള്ള അധികാരങ്ങള്‍ ഇല്ലാതാക്കിയെന്നതും മന്‍മോഹണോമിക്‌സിന്റെ സവിശേഷതയാണ്.[share]


എസ്സേയ്‌സ് / പി.ജെ ജെയിംസ്


ഇതെഴുതുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറൊന്നിന് 60 രൂപയിലധികമായി ഇടിഞ്ഞിരിക്കുന്നു. 1991ല്‍ മന്‍മോഹന്‍ സിങ് ധനമന്ത്രിപദമേറ്റെടുത്ത് ആഗോളീകരണത്തിന്റെ ഇന്ത്യന്‍ പതിപ്പായ മന്‍മോഹണോമിക്‌സ് നടപ്പാക്കിത്തുടങ്ങിയ സന്ദര്‍ഭത്തില്‍ ഒരു ഡോളറിന് 21 രൂപയായിരുന്നു വിനിമയ നിരക്ക്.[]

അതായത് രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പ് ഒരു ഡോളര്‍ കിട്ടാന്‍ കൈമാറേണ്ടിയിരുന്ന വിഭവങ്ങളുടെയും ഉത്പന്നങ്ങളുടെയും മൂന്നിരട്ടി മാറ്റിവെച്ചെങ്കിലേ ഇപ്പോള്‍ ഒരു ഡോളര്‍ കിട്ടൂ എന്നാണ് ഇതിലൂടെ ലളിതമായി മനസ്സിലാക്കേണ്ടത്.

ഇക്കാലയളവില്‍ ഇന്ത്യയിലുണ്ടായ പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വാദഗതി ശരിയല്ലെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ പണപ്പെരുപ്പവും വിലക്കയറ്റവും അമേരിക്കക്കും ബാധകമാണെന്ന വസ്തുതയാണ് ഇക്കൂട്ടര്‍ മറക്കുന്നത്.

[]ഉദാഹരണത്തിന് അമേരിക്കന്‍ നേതൃത്വത്തിലുള്ള പുത്തന്‍ കൊളോണിയല്‍ വ്യവസ്ഥ ആരംഭം കുറിച്ച 1940 കളുടെ മധ്യത്തില്‍ ബ്രട്ടണ്‍വുഡ്‌സ് തീരുമാനപ്രകാരം ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വില 35 ഡോളറായിട്ടാണ് നിജപ്പെടുത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ഇതു ഏകദേശം 2000 ഡോളറായി പരിണമിക്കുകയുണ്ടായി.

അതായത്, സ്വര്‍ണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇക്കാലയളവില്‍ ഡോളറിനുണ്ടായ മൂല്യശോഷണം 57 ഇരട്ടിയിലധികമാണെന്നു കാണാം. 1947ല്‍ ഒരു ഡോളര്‍ ലഭിക്കാന്‍ ഏകദേശം രണ്ടര രൂപ മതിയായിരുന്നു.

ആഗോള തലത്തില്‍ ഡോളറിനുണ്ടായിട്ടുള്ള മൂല്യശോഷണത്തിന്റെ ഗുണമൊന്നും ഇന്ത്യന്‍ രൂപക്കു ലഭ്യമാകാത്ത തരത്തിലുള്ള ഫിനാന്‍സ് മൂലധന താല്പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

ഒന്നുകൂടി വിശദമാക്കിയാല്‍, രണ്ടാം ലോകയുദ്ധാനന്തരമുള്ള പുത്തന്‍ കൊളോണിയല്‍ കൊള്ളയില്‍ ആഫ്രോ ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ നാണയ മൂല്യശോഷണം സാമ്രാജ്യത്വത്തിന്റെ ഒരു സുപ്രധാന ചൂഷണ ഉപകരണമായിരുന്നു.

പൊതുവെ പറഞ്ഞാല്‍, രൂപയുടെ മൂല്യശോഷണത്തിന് അനുകൂലമായി നിലപാടെടുക്കുന്ന ശക്തികള്‍ സ്വാശ്രിതമായ ദേശീയ സമ്പദ്ഘടനക്കെതിരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ച് 300 ശതമാനത്തോളം ഇടിച്ചത് മന്‍മോഹണോമിക്‌സ് ആണെന്നു പറഞ്ഞുവല്ലോ.

ആഭ്യന്തര ഉത്പാദനത്തിലും ആഭ്യന്തര കമ്പോളത്തിലും ഊന്നുന്നതെന്നും പരമാവധി ഇറക്കുമതി കുറച്ചുകൊണ്ടു വരുമെന്നും അവകാശപ്പെട്ടിരുന്ന നെഹ്‌റുവിയന്‍ മോഡല്‍ ഇടിച്ചു നിരത്തി വിദേശ കമ്പോളത്തെയും വിദേശ മൂലധനത്തെയും ആശ്രയിച്ചുകൊണ്ട് വളര്‍ച്ചാ നിരക്ക് ഉയര്‍ത്തണമെന്ന് വാദിക്കുന്ന കയറ്റുമതിയിലധി
ഷ്ഠിതമായ (export oriented) വികസന പരിപ്രേക്ഷ്യം  മുന്നോട്ടുവെച്ച മന്‍മോഹന്‍സിങ്ങിന്റെ നയങ്ങളാണ് കരകയറാനാവാത്ത പരുവത്തിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചത്.

ഈ വികസനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ റിലയന്‍സ് അടക്കമുള്ള കോര്‍പ്പറേറ്റ് കുത്തകകളും കയറ്റുമതി ഭീമന്മാരുമാണ്. വിദേശ ഊഹമൂലധനത്തിന്റെ സര്‍വതന്ത്ര സ്വതന്ത്രമായ പ്രവാഹത്തിന് അനുകൂല സാഹചര്യമൊരുക്കുക, പുറത്തേക്കുള്ള മൂലധന പ്രവാഹത്തിന് വാതില്‍ തുറന്നിടുക, കയറ്റുമതി മേഖലകള്‍ വികസിപ്പിക്കാനെന്ന വ്യാജേന രാജ്യത്തേക്കു കടന്നുവരുന്ന വിദേശമൂലധനത്തിന് നികുതിയിളവുകളും സബ്‌സിഡികളും നല്‍കുക, കയറ്റുമതി സബ്‌സിഡികള്‍ നല്‍കി രാജ്യത്തെ കോര്‍പ്പറേറ്റുകളെ പ്രോത്സാഹിപ്പിക്കുക, പ്രത്യേക സാമ്പത്തിക മേഖലകളും കയറ്റുമതിയധിഷ്ഠിത മേഖലകളും പരമാവധി പരിപോഷിപ്പിക്കുക തുടങ്ങിയവ ഈ നയത്തിന്റെ ഭാഗമാണ്.

രൂപയുടെ മൂല്യം ഇടിച്ചുകൊണ്ട് കയറ്റുമതിക്കാരെ പ്രത്സാഹിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചില്ലെന്നു മാത്രമല്ല, ഓരോ ബജറ്റിലും കയറ്റുമതിക്കുത്തകകള്‍ക്കു നല്‍കിവന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും അതു വലിയ ബജറ്റ് കമ്മിയിലേക്കു നയിക്കുകയും ചെയ്തു. ഇതിനെല്ലാം രാസത്വരകമാകുമാറ് സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര ഇറക്കുമതിയും വിദേശയാത്രകളും ബന്ധങ്ങളും വിദേശനാണയത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.

ആഗോള നാണയ ചൂതാട്ടക്കാര്‍ക്കും കയറ്റുമതിക്കാര്‍ക്കും ആകര്‍ഷകമായവിധം നാണയമൂല്യം ഇടിക്കുകയെന്നത് ഇതില്‍ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും കമ്പോള താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന നാണയ വിപണിയില്‍ ഇടപെടാനുള്ള അധികാരങ്ങള്‍ ഇല്ലാതാക്കിയെന്നതും മന്‍മോഹണോമിക്‌സിന്റെ സവിശേഷതയാണ്. ഇതിനായി നാണയനിധിയും ലോകബാങ്കും കാലാകാലങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.[]

മന്‍മോഹണോമിക്‌സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദേശ ഊഹക്കുത്തകകള്‍ക്ക് നല്‍കപ്പെട്ട ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും നാണയ വിപണിയിലും വിദേശ ഊഹക്കച്ചവടക്കാര്‍ വന്‍തോതില്‍ കടന്നുകൂടി. അമേരിക്കയെയും യൂറോപ്പിനെയും ബാധിച്ച സാമ്പത്തിക മാന്ദ്യവും ഇതിലൊരു ഘടകമായി.

ഏതു നിമിഷവും പലായനം ചെയ്യപ്പെടാവുന്നതും സ്ഥിരതയില്ലാത്തതുമായ ഇപ്രകാരമുള്ള ഊഹനിക്ഷേപത്തെ ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ വിദേശ നാണ്യശേഖരം ചരിത്രത്തിലെ ഏറ്റവും വലിയ നിലവാരത്തിലെത്തിയെന്ന് വീമ്പുപറയാന്‍ നവ ഉദാരീകരണ സാമ്പത്തിക വിദഗ്ദ്ധര്‍ മുന്നിട്ടിറങ്ങി.

ഓഹരി സൂചിക ഒരു ഘട്ടത്തില്‍ 21,000 ത്തിലേക്കു കുതിച്ചു. ചൂതാട്ടത്തിലൂടെ ലക്ഷക്കണക്കിനു കോടി രൂപ കൊയ്‌തെടുത്ത ഊഹക്കുത്തകകള്‍ അതുകൊണ്ട്  രാജ്യസമ്പത്ത് ചുളുവിലയ്ക്ക് കരസ്ഥമാക്കി. ഒരു ന്യൂനപക്ഷം വരുന്ന ഉപരിവര്‍ഗ്ഗത്തിന്റെ കയ്യില്‍ രാഷ്ട്രസമ്പത്ത് കേന്ദ്രീകരിച്ചു.

ഈ പ്രക്രിയയില്‍ പേരിനെങ്കിലും ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ടാറ്റയെയും ബിര്‍ളയെയും പോലുള്ള പരമ്പരാഗത കുത്തകകളെ പിന്തള്ളി മന്‍മോഹണോമിക്‌സിന്റെ ഭാഗമായ ഊഹപ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിച്ച റിലയന്‍സ് ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുത്തകയായി.

തൊഴിലവസരങ്ങളും ജനങ്ങളുടെ ക്രയശേഷിയും വര്‍ദ്ധിപ്പിക്കുന്ന ആഭ്യന്തര ഉത്പാദനത്തെ അവഗണിച്ച് കയറ്റുമതി മേഖലകളെ പ്രത്സാഹിപ്പിക്കുക മന്‍മോഹണോമിക്‌സിന്റെ മുഖമുദ്രയാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. തത്ഫലമായി എല്ലാത്തരത്തിലുമുള്ള ഇറക്കുമതി സീമാതീതമായി ഉയര്‍ന്നു.

രൂപയുടെ മൂല്യശോഷണത്തിന് അനുകൂലമായി നിലപാടെടുക്കുന്ന ശക്തികള്‍ സ്വാശ്രിതമായ ദേശീയ സമ്പദ്ഘടന- ക്കെതിരാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.

ആഭ്യന്തര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ അവസാനിപ്പിച്ചതും പൊതുമേഖലാ എണ്ണക്കിണറുകള്‍ കൈവശപ്പെടുത്തിയ റിലയന്‍സും മറ്റും എണ്ണയുത്പാദനം കുറച്ചു കൊണ്ടുവന്നതും എണ്ണ ഇറക്കുമതി വര്‍ദ്ധിപ്പിക്കുകയും വമ്പിച്ച വിദേശവ്യാപാരക്കമ്മിക്കു വഴിവെക്കുകയും ചെയ്തു.

രാജ്യത്ത് സുലഭമായ കല്‍ക്കരിപോലും താപനിലയങ്ങള്‍ക്ക് ലഭ്യമല്ലാതെ വന്നതുമൂലം ഒട്ടുമിക്ക അസംസ്‌കൃത പദാര്‍ത്ഥങ്ങളും യന്ത്രസംവിധാനങ്ങളും ഇറക്കുമതി ചെയ്യേണ്ടി വന്നു. പണപ്പെരുപ്പവും മറ്റും ശക്തമായതോടെ ഒരു നിക്ഷേപ വസ്തുവെന്ന നിലയിലും ആഭരണഭ്രമം മൂലവും സ്വര്‍ണ്ണ ഇറക്കുമതിയും വര്‍ദ്ധിച്ചു. ഇതെല്ലാം മൂലം വിദേശ നാണയത്തിന്റെ ആവശ്യം പലമടങ്ങു വര്‍ധിച്ചു.

കയറ്റുമതി വരുമാനത്തിന്റെ കാര്യത്തിലാകട്ടെ, നേര്‍വിപരീതമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കി. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണികളായ അമേരിക്കയും യൂറോപ്പും സാമ്പത്തിക മാന്ദ്യത്തിന് അടിപ്പെട്ടതു നിമിത്തം അവിടേക്കുള്ള വിലകുറഞ്ഞ കയറ്റുമതിയിലും ഇടിവുണ്ടായി.

രൂപയുടെ മൂല്യം ഇടിച്ചുകൊണ്ട് കയറ്റുമതിക്കാരെ പ്രത്സാഹിപ്പിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിജയിച്ചില്ലെന്നു മാത്രമല്ല, ഓരോ ബജറ്റിലും കയറ്റുമതിക്കുത്തകകള്‍ക്കു നല്‍കിവന്ന ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുകയും അതു വലിയ ബജറ്റ് കമ്മിയിലേക്കു നയിക്കുകയും ചെയ്തു. ഇതിനെല്ലാം രാസത്വരകമാകുമാറ് സമ്പന്ന വര്‍ഗ്ഗത്തിന്റെ ആഡംബര ഇറക്കുമതിയും വിദേശയാത്രകളും ബന്ധങ്ങളും വിദേശനാണയത്തിന്റെ ആവശ്യം വര്‍ധിപ്പിച്ചു.

ഇപ്രകാരം ശോഷിച്ചുവരുന്ന കയറ്റുമതിയിലൂടെ സംജാതമാകുന്ന വിദേശനാണയ ലഭ്യതക്കുറവും വര്‍ദ്ധനമാകുന്ന ഇറക്കുമതി ആവശ്യമാക്കിയ വമ്പിച്ച വിദേശനാണയ ഡിമാന്റും ഇന്ത്യയുടെ കറന്റ് അക്കൗണ്ടിലും പ്രത്യേകിച്ച് വിദേശ വ്യാപാരത്തിലും അഭൂതപൂര്‍വ്വമായ കമ്മി സൃഷ്ടിച്ചിരിക്കുന്നു.

ദേശീയ വരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ കണക്കാക്കുമ്പോള്‍, ലോകത്തേറ്റവുമധികം വിദേശ വ്യാപാരക്കമ്മിയുള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. ഡോളറിനായുള്ള പരക്കംപാച്ചിലിന്റെ രൂപത്തിലാണ് ഈ വിദേശ വ്യാപാരക്കമ്മി പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഡോളര്‍ ഡിമാന്റ് വര്‍ദ്ധിക്കുന്തോറും രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു.

ഇതിനിടയില്‍, 2008 മുതല്‍ ശക്തിപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന് താല്‍ക്കാലികമായ ഒരു നീക്കുപോക്കെന്ന നിലയില്‍ അമേരിക്കയിലെ തീവ്ര വലതു വിഭാഗങ്ങളുടെ എതിര്‍പ്പിനിടയിലും ചില സര്‍ക്കാര്‍ ഇടപെടലുകള്‍ക്കു ഒബാമഭരണകൂടം തയ്യാറാകുകയുണ്ടായി. പ്രധാനമായും ചികിത്സാ മേഖലയില്‍ ബില്യണ്‍ കണക്കിനു ഡോളര്‍ വരുന്ന ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയുടെ രൂപത്തിലാണ് ഇതു നടപ്പാക്കാന്‍ ആരംഭിച്ചത്.

പലായന സ്വഭാവമുള്ള വിദേശ ഊഹമൂലധനം ഓഹരി വിപണിയിലേക്ക് ആകര്‍ഷിച്ചും കടപ്പത്രങ്ങള്‍ വഴി ഡോളര്‍ നിക്ഷേപം കൊണ്ടുവന്നുമാണ് മന്‍മോഹന്‍ ചിദംബരംഅലുവാലിയ ത്രയം ഇതു പരിഹരിച്ചുപോന്നത്. അതോടൊപ്പം ചില്ലറ വ്യപാരം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ എന്നീ മേഖലകളിലും വിദേശനിക്ഷേപം കൊണ്ടുവന്ന് വിദേശ നാണയ പ്രതിസന്ധി പരിഹരിക്കാമെന്ന വീക്ഷണവും മന്‍മോഹന്‍ ഭരണം മുന്നോട്ടുവെക്കുകയുണ്ടായി.[]

ഇത്തരം നയങ്ങള്‍ നടപ്പാക്കി കുത്തുപാളയെടുത്ത പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ അനുഭവങ്ങള്‍ അറിവുണ്ടായിട്ടും ഇന്ത്യയെ ഇത്തരമൊരു ദുരന്തത്തിലേക്കു നയിച്ച മന്‍മോഹന്‍ ഭരണം തികഞ്ഞ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്.

ഓഹരിനാണയ വിപണികളിലേക്കു ചൂതാട്ടം ലക്ഷ്യമാക്കി കടന്നു കയറുന്ന വിദേശ ഊഹമൂലധനത്തെ ആശ്രയിച്ചുകൊണ്ട് സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തി നിര്‍ത്താമെന്ന നവഉദാരീകരണ സാമ്പത്തിക ദര്‍ശനം പൊളിഞ്ഞു പാളീസായിരിക്കുന്നു.

ഇതിനിടയില്‍, 2008 മുതല്‍ ശക്തിപ്പെട്ട സാമ്പത്തിക മാന്ദ്യത്തിന് താല്‍ക്കാലികമായ ഒരു നീക്കുപോക്കെന്ന നിലയില്‍ അമേരിക്കയിലെ തീവ്ര വലതു വിഭാഗങ്ങളുടെ എതിര്‍പ്പിനിടയിലും ചില സര്‍ക്കാര്‍ ഇടപെടലുകള്‍ക്കു ഒബാമഭരണകൂടം തയ്യാറാകുകയുണ്ടായി. പ്രധാനമായും ചികിത്സാ മേഖലയില്‍ ബില്യണ്‍ കണക്കിനു ഡോളര്‍ വരുന്ന ഒരു സാമൂഹ്യസുരക്ഷാ പദ്ധതിയുടെ രൂപത്തിലാണ് ഇതു നടപ്പാക്കാന്‍ ആരംഭിച്ചത്.

അതോടൊപ്പം ചൂതാട്ടത്തിലേര്‍പ്പെട്ട ഫിനാന്‍സ് കുത്തകകളുടെ ബാധ്യതകള്‍ പൊതുബജറ്റിലൂടെ ഏറ്റെടുത്ത് പണിയെടുക്കുന്നവരുടെ ചുമലില്‍ കെട്ടിവെച്ച് കോര്‍പ്പറേറ്റുകള്‍ക്കു ഉത്തേജനം നല്‍കുന്ന ഒരേര്‍പ്പാടിനും അമേരിക്കന്‍ സര്‍ക്കാര്‍ തയ്യാറായി.

അതോടൊപ്പം കൂടുതല്‍ ആഴത്തിലുള്ള സാമ്പത്തിക മാന്ദ്യത്തിലൂടെ യൂറോപ്പ് കടന്നുപോകുന്ന പശ്ചാത്തലത്തില്‍, പല ബഹുരാഷ്ട്ര കമ്പനികളും അമേരിക്കയില്‍ തന്നെ പിടിച്ചു നില്‍ക്കാനും തയ്യാറായിട്ടുണ്ട്. എല്ലാറ്റിനുമുപരി അമേരിക്ക തിരിച്ചുവരവിന്റെ പാതയിലാണെന്നെ ക്രെഡിറ്റ് റേറ്റിങ്ങ് ഏജന്‍സികളുടെ പ്രചരണവും ഇപ്പോള്‍ കേട്ടു തുടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഡോളറിനുണ്ടായ ആപേക്ഷികമായ ഡിമാന്റ് വര്‍ദ്ധനവ് മറ്റു നാണയങ്ങളെ അപേക്ഷിച്ച് അതിന്റെ മൂല്യവര്‍ദ്ധനവിന് വഴിവെച്ചിട്ടുണ്ട്. ഇന്ത്യന്‍ കോര്‍പ്പറേറ്റ് വിപണിയില്‍ മൂലധനമിറക്കിയിട്ടുള്ള ഊഹക്കുത്തകകള്‍ മൂല്യവര്‍ധനവു പ്രകടമാക്കുന്ന ഡോളറിലേക്കു നിക്ഷേപം മാറ്റി മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും മറ്റും പലായനം ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിക്കുകയും ഡോളറിന്റേത് വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സാമ്പത്തിക വളര്‍ച്ച കീഴോട്ടുപോകുന്ന വര്‍ത്തമാനസന്ധിയില്‍ രൂപയുടെ കുത്തനെയുള്ള പതനം ഈ മുരടിപ്പിനെ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. രാജ്യത്തേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നത് നേട്ടമാണെന്നു പൊതുവില്‍ പറയാറുണ്ട്. ഓരോ ഡോളറും രൂപയായി മാറ്റുമ്പോള്‍ കൂടുതല്‍ തുക ലഭിക്കുന്നു എന്നതിനാലാണിത്. ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയക്കുന്നവരും ഉണ്ടെന്നു പറയുന്നു.

ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ ഏകദേശം 6000 കോടി രൂപയുടെ ഡോളര്‍ നിക്ഷേപം ഇന്ത്യന്‍ കടപ്പത്രങ്ങളില്‍ നിന്നും ഓഹരി വിപണികളില്‍ നിന്നും പിന്‍വലിക്കപ്പെട്ടിട്ടുണ്ടെന്നാണു കണക്ക്. രൂപയുടെ തകര്‍ച്ചയെ ഒഴിവാക്കാന്‍ ഏതാനും കോടി ഡോളര്‍ ഈയിടെ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത് കൊടുങ്കാറ്റിനെ തടുക്കാന്‍ പഴമുറം ഉപയോഗിച്ചാലുണ്ടാകുന്ന ഫലം പോലും ഉണ്ടാക്കിയില്ല. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലത്തെ മന്‍മോഹണോമിക്‌സിന്റെ അനിവാര്യ ദുരന്തമാണിത്.[]

നമ്മുടെ രാജ്യത്തിന്റെ സമസ്ത മേഖലകളെയും ആഴത്തില്‍ ബാധിക്കുന്ന വിഷയമായി രൂപയുടെ പതനം മാറിയിട്ടുണ്ട്. കയറ്റുമതിക്കാര്‍ക്ക് കിട്ടുന്ന ഓരോ ഡോളറിനും കൈമാറ്റത്തിലൂടെ 60 രൂപ ലഭിക്കുമെന്നതിനാല്‍ ആ വിഭാഗത്തിന് ഇതു നേട്ടമാണെന്നു പറയാം.

എന്നാല്‍ തൊഴിലാളികളുടെ കൂലി കുറച്ചും രാജ്യവിഭവങ്ങള്‍ കുറഞ്ഞ വിലയ്ക്കു കയറ്റുമതി ചെയ്തുമാണ് ഇവര്‍ നേട്ടമുണ്ടാക്കുക. പൊതുവെ അതു രാജ്യത്തിനു ഹാനികരമാണ്. നേരെ മറിച്ച് എല്ലാ ഇറക്കുമതി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലകള്‍ കുത്തനെ ഉയരുകയും അതു രാജ്യത്ത് വിലവര്‍ദ്ധനവിലേക്കു നയിക്കുകയും ചെയ്യും.

സാമ്പത്തിക വളര്‍ച്ച കീഴോട്ടുപോകുന്ന വര്‍ത്തമാനസന്ധിയില്‍ രൂപയുടെ കുത്തനെയുള്ള പതനം ഈ മുരടിപ്പിനെ കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്യും. രാജ്യത്തേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നത് നേട്ടമാണെന്നു പൊതുവില്‍ പറയാറുണ്ട്. ഓരോ ഡോളറും രൂപയായി മാറ്റുമ്പോള്‍ കൂടുതല്‍ തുക ലഭിക്കുന്നു എന്നതിനാലാണിത്. ഡോളര്‍ കടംവാങ്ങി നാട്ടിലേക്ക് അയക്കുന്നവരും ഉണ്ടെന്നു പറയുന്നു.

എന്നാല്‍ രൂപയുടെ വിനിമയ നിരക്ക് ഇടിയുന്നതു തുടര്‍ന്നാല്‍, കടം വാങ്ങിയ ഡോളര്‍ തിരിച്ചു കൊടുക്കാന്‍ കൂടുതല്‍ രൂപ കണ്ടെത്തേണ്ട ദുരന്തത്തിലേക്കും ഇതു നയിക്കും. എന്നാലതേ സമയം രൂപയുടെ മൂല്യശോഷണവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടാകുന്ന വിലക്കയറ്റമടക്കമുള്ള പൊതുപ്രശ്‌നങ്ങള്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ബാധകമാണെന്ന കാര്യം വിസ്മരിച്ചു കൂടാ.

കിഴക്കേഷ്യന്‍ രാജ്യങ്ങളും ലത്തീനമേരിക്കന്‍ രാജ്യങ്ങളും നാണയ തകര്‍ച്ചയിലൂടെ കുത്തുപാളയെടുത്ത സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി ഇപ്പോഴത്തെ രൂപയുടെ പതനത്തെ നോക്കിക്കാണേണ്ടതുണ്ട്.

ചൂതാട്ടത്തിലൂടെ ലക്ഷക്കണക്കിനു കോടി രൂപ കൊയ്‌തെടുത്ത ഊഹക്കുത്തകകള്‍ അതുകൊണ്ട്  രാജ്യസമ്പത്ത് ചുളുവിലയ്ക്ക് കരസ്ഥമാക്കി.

ആ സന്ദര്‍ഭങ്ങളില്‍ ഊഹക്കുത്തകകള്‍ നിയന്ത്രിക്കുന്ന ആഗോള വിപണിയുമായി സമ്പദ്ഘടനയുടെ ഉദ്ഗ്രഥനം നടന്നതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ക്കു ഇതു സംഭവിച്ചതെന്നും ഇന്ത്യ അപ്രകാരം ആഗോളവിപണിയുമായി ഉദ്ഗ്രഥിക്കാത്തതു കൊണ്ടാണ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കാതിരുന്നതെന്നും ഇവിടുത്തെ പല ബുദ്ധി ജീവികളും ചൂണ്ടിക്കാട്ടിയിരുന്നു.

അതിനു ശേഷമാണ് വിദേശ ഊഹമൂലധനത്തിന് സര്‍വതന്ത്ര സ്വാതന്ത്ര്യം അനുവദിക്കുന്ന ഒട്ടേറെ നയങ്ങള്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. തത്ഫലമായി ആഗോള സമ്പദ്ഘടനയിലെ എല്ലാ ഏറ്റിറക്കങ്ങള്‍ക്കും ഇന്ത്യ വിധേയമാകുകയും ചെയ്തുകൊണ്ടിരിക്കുന്നു.

അടുത്തകാലത്ത് ലോകമാന്ദ്യവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനത്തില്‍ വമ്പിച്ച കുറവുണ്ടായിട്ടുള്ളതെന്നും കാണേണ്ടതുണ്ട്. അതോടൊപ്പം രൂപയുടെ മൂല്യശോഷണം ഇന്ത്യയുടെ വിദേശ കടബാധ്യത അഭൂതപൂര്‍വ്വമായ തലത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ്.

ഇപ്പോള്‍ ഏകദേശം 30,000 കോടി ഡോളറോളം വരുന്ന മൊത്തം വിദേശകടത്തില്‍ പകുതിയോളം അടിയന്തിരമായി കൊടുത്തു തീര്‍ക്കേണ്ടതാണെന്നും പറയപ്പെടുന്നു. ഇതെല്ലാം പരിഹരിക്കാനെന്നോണം വിദേശ ഊഹക്കുത്തകകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി ചൂതാട്ടത്തിനായി ക്ഷണിച്ചു വരുത്തുകയാണ് മന്‍മോഹന്‍ സര്‍ക്കാര്‍. ഇപ്പോഴുണ്ടായിട്ടുള്ള രൂപയുടെ പതനം ഇതെല്ലാമായി ബന്ധപ്പെട്ട് വിലയിരുത്തുമ്പോള്‍ മാത്രമെ സമഗ്രമായ ഒരു ചിത്രം ലഭ്യമാകൂ.

We use cookies to give you the best possible experience. Learn more