ദല്‍ഹി: ദല്‍ഹി ഗോകല്‍പുരിയില്‍ യുവതിയുടെ മൃതദേഹം വീടിനുള്ളിലെ അലമാരയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. യുവതിയുടെ ഫ്‌ളാറ്റിനുള്ളില്‍ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ യുവതിയുടെ കാമുകനെന്ന് സംശയിക്കപ്പെടുന്ന യുവാവിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവാഹിതനായ ഇയാള്‍ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: ക്രൈസ്തവ സഭയിലെ പീഡനം;ജലന്ധര്‍ ബിഷപ്പിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം ദല്‍ഹിയിലേക്ക്
ഇയാളുമായുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് വീട്ടുകാരില്‍ നിന്നും അകന്ന് കഴിയുകയായിരുന്നു യുവതിയെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കാന്‍ യുവതി ഇയാളെ നിര്‍ബന്ധിച്ചിരുന്നതായി പൊലീസ് പറയുന്നു. അതേസമയം വിവാഹ മോചനത്തിന് ശേഷം താന്‍ യുവതിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി യുവാവ് പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ഫ്‌ളാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.