| Wednesday, 19th August 2020, 1:20 pm

''പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില ഗുരുതരം'; ശ്വാസകോശത്തിന് അണുബാധയെന്ന് ആശുപത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില വഷളാവുന്നെന്ന് അറിയിച്ച് ആശുപത്രി അധികൃതര്‍. ഇദ്ദേഹത്തിന് ശ്വാസകോശത്തില്‍ അണുബാധയേറ്റിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില മെച്ചപ്പെട്ടെന്ന് ഇദ്ദേഹത്തിന്റെ മകന്‍ അഭിജിത്ത് മുഖര്‍ജി ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആശുപത്രിയുടെ പ്രതികരണം.

കൊവിഡ് ബാധിതനായ പ്രണബ് മുഖര്‍ജി തലച്ചോറിലെ ശസ്ത്രക്രിയയുടെ ഭാഗമായി ദല്‍ഹിയിലെ ആശുപത്രിയിലാണുള്ളത്.

‘ബഹുമാനപ്പെട്ട ശ്രീ പ്രണബ് മുഖര്‍ജിയുടെ ശ്വാസകോശ അണുബാധ കൂടുന്നതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിട്ടുണ്ട്. വെന്റിലേറ്ററുകളുടെ പിന്തുണയില്‍ കഴിയുന്ന ഇദ്ദേഹത്തെ ഒരു സ്‌പെഷ്യല്‍ ടീമാണ് നോക്കുന്നത്,’ ദല്‍ഹിയിലെ ആര്‍മി റിസേര്‍ച്ച് ആന്റ് റെഫറല്‍ ആശുപത്രി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 84 കാരനായ പ്രണബ് മുഖര്‍ജിയെ ആഗസ്റ്റ് 10 നാണ് ദല്‍ഹി കന്റോണ്‍മെന്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

PRANAB MUKHARJEE HEALTH IS DECLINING SAYS HOSPITAL

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more