ലീഗിന്റെ ആവശ്യാര്‍ത്ഥം റാലിക്ക് ക്ഷണിച്ചു; ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക കോണ്‍ഗ്‌സിന്റെ അജണ്ടയല്ല: എം.വി. ഗോവിന്ദന്‍
തിരുവനന്തപുരം: ആര്യാടന്‍ ഷൗക്കത്തിനോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തിലൂടെ ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസിന്റെ അജണ്ടയല്ലെന്നാണ് സൂചിപ്പിക്കുന്നതെന്ന് എം.വി. ഗോവിന്ദന്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഫലസ്തീന് പിന്തുണക്കുന്നത് സംഘടനാ വിരുദ്ധവും രാഷ്ട്രീയ വിരുദ്ധവുമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 11ന് നടക്കാനിരിക്കുന്ന സി.പി.ഐ.എമ്മിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് മുന്നോടിയായി എ.കെ.ജി സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനത്തിന് പ്രത്യേകിച്ച് ആരെയുമല്ല ക്ഷണിക്കുന്നതെന്നും ഫലസ്തീന്‍ അനുകൂല മനോഭാവമുള്ള ആര്‍ക്കും പങ്കെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായിട്ടും മുന്നണിയായിട്ടും അതിനെ കൂട്ടിക്കുഴക്കേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സി.പി.ഐ.എം നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രകടനത്തില്‍ ക്ഷണിച്ചാല്‍ തങ്ങള്‍ പങ്കെടുക്കുമെന്ന് ലീഗ് ഇങ്ങോട്ട് പറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനെ പോലുള്ള കോണ്‍ഗ്രസുകാര്‍ക്കും തങ്ങളുടെ പാര്‍ട്ടിയില്‍ നിന്നുകൊണ്ട് ഫലസ്തീന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ സാധിക്കാത്തവര്‍ക്കും പ്രകടനത്തില്‍ പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട് സംഘടനാ വിരുദ്ധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. കോണ്‍ഗ്രസിന്റെ പലസ്തീന്‍ നിലപാട് അന്വേഷിച്ച് വേറെ എവിടേയും പോകണ്ടല്ലോ. അത്തരം കോണ്‍ഗ്രസുകാരെയും ക്ഷണിക്കാന്‍ തയ്യാറാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Content Highlights: Declaring solidarity with Palestine is not Congress’ agenda, says M.V. Govindan