ലക്‌നൗ: 24 മണിക്കൂറിനുള്ളില്‍ സീറ്റ് പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി മുന്നണി വിടുമെന്ന് സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവ് ഓംപ്രകാശ് രജ്ഭര്‍. അപ്‌നാ ദളുമായി സീറ്റ് ധാരണയുണ്ടാക്കാമെങ്കില്‍ തങ്ങളെ എന്തിനാണ് ഇരുട്ടത്ത് നിര്‍ത്തുന്നതെന്നും ഓംപ്രകാശ് രജ്ഭര്‍ പറഞ്ഞു.
അമിത് ഷായുമായി കൂടിക്കാഴ്ച നിശ്ചയിച്ചതായും രജ്ഭര്‍ പറഞ്ഞു. ചന്ദൗളി, ഘോസി, അംബേദ്ക്കര്‍ നഗര്‍, ജൗന്‍പൂര്‍ എന്നീ സീറ്റുകള്‍ക്ക് പുറമെ മച്ച്‌ലി ഷെഹറോ ലാല്‍ ഗഞ്ചോ വേണമെന്നാണ് സുഹേല്‍ ദേവ് ഭാരതീയ സമാജിന്റെ ആവശ്യം.
കോണ്‍ഗ്രസടക്കം എല്ലാ വിധ സാധ്യതകളും തങ്ങള്‍ക്ക് മുമ്പിലുണ്ടെന്ന് രജ്ഭര്‍ പറഞ്ഞു. ബി.ജെ.പി തങ്ങളെ അടിമകളാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അടിമയാവാന്‍ പാര്‍ട്ടിയെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര, ഗോവ, ബീഹാര്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെല്ലാം സീറ്റ് ചര്‍ച്ച പൂര്‍ത്തിയായിരിക്കെ എന്തിനാണ് തങ്ങളെ കാത്തു നിര്‍ത്തുന്നതെന്നും രജ്ഭര്‍ ചോദിച്ചു.
യു.പിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഓംപ്രകാശ് രജ്ഭര്‍