| Wednesday, 31st May 2017, 8:23 pm

'കടുവ പുറത്താകുമോ?'; പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് രാജസ്ഥാന്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പശുവിനെ കൊല്ലുന്നവര്‍ക്ക് 4 വര്‍ഷം ശിക്ഷ എന്നത് ജീവപര്യന്തമായി ഉയര്‍ത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഗോസംരക്ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.


Also Read: സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു


കന്നുകാലികളുടെ പരിപാലനത്തിനുള്ള കേന്ദ്രങ്ങളില്‍ കന്നുകാലികളുടെ അവസ്ഥ പരിതാപകരമാണെന്നും ഇതില്‍ ഇടപെടണമെന്നുമുമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇത് തീര്‍പ്പാക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ക്ക് മുന്നില്‍ വെച്ചത്.


Don”t Miss: മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി


കേന്ദ്ര സര്‍ക്കാരിന്റെ കശാപ്പ് നിരോധവുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ശുപാര്‍ശ.ഇത് പുതി പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുമെന്നാണ് പുറത്തു വരുന്നന റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ ബി.ജെ.പി സര്‍ക്കാരാണ് ഭരിക്കുന്നതെന്നതു ശ്രദ്ധേയമായ കാര്യമാണ്.


Also Read: ‘എന്റെ തല എന്റെ ഫുള്‍ ഫ്രെയിം’; അര്‍ണബ് ഗോസ്വാമിയെ ട്രോളുന്ന ന്യൂസ് 18 കേരള ചാനലിന്റെ ട്രോള്‍ വീഡിയോ നെറ്റില്‍ ഹിറ്റ്


അറവ് നിരോധനവുമായി ബന്ധപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നു വരുകയാണ്. യുപിയില്‍ കന്നുകാലികളെ കശാപ്പുചെയ്യരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കന്നുകാലികളെ റോഡിലൂടെ അഴിച്ചു വിട്ടാണ് കര്‍ഷകര്‍ സര്‍ക്കാരിനോടുള്ള പ്രതിഷേധം അറിയിച്ചത്.

We use cookies to give you the best possible experience. Learn more