| Tuesday, 3rd October 2023, 12:14 pm

ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം മാനിച്ച്: കെ. പളനിസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ബി.ജെ.പിയുമായുള്ള നാല് വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ചത് രണ്ട് കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായം കണക്കിലെടുത്താണെന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറിയുമായ എടപ്പടി കെ. പളനിസ്വാമി. എന്തുകൊണ്ട് എ.ഐ.എ.ഡി.എം.കെ. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി എന്ന ചോദ്യത്തിനും പളനിസ്വാമി പ്രതികരിച്ചു.

‘ചിലപ്പോള്‍ ദേശീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കേണ്ടി വരും. നമ്മുടെ രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ കാര്യമാണെങ്കില്‍ പോലും അവരുടെ തീരുമാനങ്ങളെ പിന്തുണക്കാന്‍ നിര്‍ബന്ധരാകേണ്ടി വരാറുണ്ട്. ഇനി അതുണ്ടാകില്ല,’ പളനിസ്വാമി പറഞ്ഞു.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യുടെ നേതൃത്വത്തില്‍ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ നേതാക്കളെ കുറിച്ച് ബി.ജെ.പി അനാവശ്യ പരാമര്‍ശം നടത്തിയതിന് പിന്നാലെ സെപ്റ്റംബര്‍ 25നാണ് ബി.ജെ.പിയുമായുള്ള സഖ്യം എ.ഐ.ഡി.എം.കെ അവസാനിപ്പിച്ചത്. അണ്ണാദുരൈക്കെതിരായ അണ്ണാമലൈയുടെ മോശം പരാമര്‍ശത്തെ കുറിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദയെ അറിയിച്ചതിന് ശേഷമായിരുന്നു തീരുമാനം.

അണ്ണാദുരൈയ്ക്കെതിരെ പരാമര്‍ശം നടത്തിയതിന് അണ്ണാമലൈ് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്നും എ.ഐ.എ.ഡി.എം.കെ.  ആവശ്യപ്പെട്ടു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും എ.ഐ.എ.ഡി.എം.കെ. ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു.

Content Highlights: Decision to split from BJP taken by two crore AIADMK cadres, says Palaniswami

Latest Stories

We use cookies to give you the best possible experience. Learn more