ചെന്നൈ: ആഗോള ടെന്‍ഡര്‍ വഴി സംസ്ഥാനത്തേക്ക് വാക്‌സിന്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നാലെ ചൈനയെ ടെന്‍ഡര്‍ നടപടികളില്‍ നിന്ന് വിലക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ദ ന്യൂസ് മിനിറ്റാണ് തമിഴ്‌നാട്ടിലെ ആരോഗ്യവകുപ്പിലെ ഉദ്യാഗസ്ഥനെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ലൈസന്‍സുള്ളിടത്തോളം കാലം എല്ലാ വാക്‌സിനും ഞങ്ങള്‍ അനുവദിക്കുകയാണ്, ആറ് വാക്സിനുകള്‍ ലോകാരോഗ്യ സംഘടനയും ഇതില്‍ മൂന്നെണ്ണം ഡി.ജി.സി.ഐയും അംഗീകരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തമിഴ്നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ടെന്‍ഡര്‍ പ്രകാരം കരാര്‍ എടുക്കുന്ന കമ്പനിയുടെ വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ലേലം വിളിക്കുന്ന ദിവസം ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുകയും വേണം.
വാക്‌സിന്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചെങ്കിലും ലേല ദിവസം ഡി.സി.ജി.ഐ അംഗീകരിച്ചില്ലെങ്കില്‍ വാക്‌സിന്‍ വാങ്ങുന്നതിന് ഡി.സി.ജി.ഐയുടെ ലൈസന്‍സ് / അംഗീകാരത്തിന് വിധേയമാണ്.
വാക്‌സിന്‍ സംഭരണ താപനില ‘2-8 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കണം. വാക്‌സിന്‍ മരവിപ്പിക്കരുത്. ഒരു വാക്‌സിന്‍ നിര്‍മ്മാതാവാണ് ലേലം വിളിക്കുന്നതെങ്കില്‍, അത് നേരിട്ടോ മറ്റേതെങ്കിലും അംഗീകൃത ഡീലര്‍ വഴിയോ കുറഞ്ഞത് 200 ദശലക്ഷം ഡോസുകള്‍ നല്‍കണം, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ലോകത്തിലെ ഏത് രാജ്യത്തിനും, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 50 ദശലക്ഷം ഡോസുകള്‍ നല്‍കേണ്ടതായിരുന്നു. എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.
18 മുതല്‍ 44 വരെ വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിനേഷനായി ആഗോള ടെന്‍ഡര്‍ വഴി കൊവിഡ് വാക്‌സീന്‍ വാങ്ങാന്‍ കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു കോടി വാക്‌സിന്‍ ഡോസ് വാങ്ങാനുള്ള ടെന്‍ഡറില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ കമ്പനികളെ ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അയോഗ്യരാക്കി, ഇതോടെ ചൈനീസ് വാക്‌സിന്‍ നിര്‍മ്മാതക്കള്‍ അയോഗ്യരായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക