|

പൗരത്വ ഭേദഗതി നിയമത്തെയും എന്‍.ആര്‍.സിയെയും അനുകൂലിക്കുന്നുവോ? ആറരലക്ഷം പേര്‍ നിലപാട് വ്യക്തമാക്കിയ ഡെക്കാന്‍ ക്രോണിക്കിള്‍ പോള്‍ ഫലം ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി വിഷയങ്ങളില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ നടത്തിയ അഭിപ്രായ സര്‍വേ അവസാനിച്ചു. ഫേസ്ബുക്കില്‍ അവര്‍ നടത്തിയ പോളാണ് ഇന്നലെ അവസാനിച്ചത്.

ഡിസംബര്‍ 17-നു തുടങ്ങിയ പോളിന്റെ ഫലം പുറത്തുവന്നപ്പോള്‍, 64 ശതമാനം പേരും പൗരത്വ ഭേദഗതി ബില്ലിനെയും എന്‍.ആര്‍.സിയെയും എതിര്‍ത്തിരിക്കുന്നത്. 36 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. 6.57 ലക്ഷം ആളുകളാണ് വോട്ട് ചെയ്തത്.

പൗരത്വ ഭേദഗതി ബില്ലിലും എന്‍.ആര്‍.സിയിലും എന്താണു നിങ്ങളുടെ നിലപാട് എന്നു ചോദിച്ചായിരുന്നു പോള്‍. പിന്തുണയ്ക്കുക, എതിര്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകളും ഉണ്ടായിരുന്നു. വോട്ടിങ് കൂടാതെ, പോളിന്റെ കമന്റ് ബോക്‌സിലും ഒരുലക്ഷത്തിലധികം പ്രതികരണങ്ങളാണു വന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ എന്‍.ആര്‍.സി രാജ്യം മുഴുവന്‍ നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ‘രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല.

ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞതാണ് ശരി. എന്‍.ആര്‍.സിയില്‍ പാര്‍ലമെന്റിലോ മന്ത്രി സഭയിലോ ചര്‍ച്ച നടത്തിയിട്ടില്ല,’ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സിക്കും പൗരത്വ ഭേദഗതി നിയമത്തിനും എതിരെ രാജ്യവ്യാപക പ്രതിഷേധമാണുയരുന്നത്. വിവിധ സര്‍വകലാശാലകളും പ്രതിപക്ഷ പാര്‍ട്ടികളും കഴിഞ്ഞ കുറേ ദിവസങ്ങളായി തെരുവിലാണ്. ഇതിനിടെ ഉത്തര്‍പ്രദേശിലും മംഗളൂരുവിലുമുണ്ടായ പൊലീസ് വെടിവെപ്പില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു.