മുംബൈ: ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമിന്റ പ്രതിസന്ധി തുടരുന്നു. ടീമിന്റെ സാമ്പത്തിക ബാധ്യതയായ നൂറ് കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെയ്ക്കാന്‍ ടീമിന് കഴിഞ്ഞിട്ടില്ല.[]
ബോംബെ ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം ബാങ്ക് ഗാരന്റി തുക കെട്ടി വയ്ക്കാന്‍ അവര്‍ക്ക് നല്‍കിയിരുന്ന സമയം ഇന്നലെ അഞ്ച് മണിക്ക് അവസാനിച്ചു.
ഗാരന്റി ഇനത്തില്‍ നൂറ് കോടി രൂപയാണ് അടയ്‌ക്കേണ്ടിയിരുന്നത്. ഇതോടെ ചാര്‍ജേഴ്‌സിനെ പുറത്താക്കിയ ബി.സി.സി.ഐ നടപടി സാധുവായി. ഇനി ടീമിന് പുതിയ ഉടമകളെ കണ്ടെത്താന്‍ ലേലം നടത്താം.
ഉടമകള്‍ മൂന്ന് ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇനിയും സമയം നല്‍കുന്നതില്‍ കാര്യമില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍.
ടീം രണ്ടാം സീസണില്‍ ജേതാക്കളായിരുന്നു. കഴിഞ്ഞ സീസണില്‍ എട്ടാമതായിരുന്നു ടീമിന്റെ സ്ഥാനം.