ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുന്ദ സ്‌ട്രെയ്റ്റ് തീരപ്രദേശത്ത് ശനിയാഴ്ച രൂപപ്പെട്ട സുനാമിയില്‍ മരണ സംഖ്യ 168 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ പരിക്കു പറ്റിയവുടെ എണ്ണം 745 ആയെന്നും ഇന്തോനേഷ്യന്‍ ദുരന്തനിവാരണ സേന അറിയിച്ചതായി എ.പി റിപ്പോര്‍ട്ടു ചെയ്തു. നൂറു കണക്കിന് വീടുകള്‍ നശിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ സൂട്ടോപോ പര്‍വോ നഗ്റൂയോയാണ് സുനാമി ഉണ്ടായതായി മാധ്യമങ്ങളെ അറിയിച്ചത്. ടൂറിസം മേഖലയിലാണ് സുനാമി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Pantauan udara daerah terdampak tsunami di Pantai Kalianda Kabupaten Lampung Selatan. Korban dampak tsunami di Lampung Selatan per 23/12/2018 pukul 13.00 WIB: 35 orang meninggal duniq, 115 orang luka dan 110 unit rumah rusak. Pendataan masih dilakukan. pic.twitter.com/HcXVkEhqBx
— Sutopo Purwo Nugroho (@Sutopo_PN) December 23, 2018
അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് കടലിനടിയിലുണ്ടായ മണ്ണിടിച്ചിലാണ് സുനാമിക്ക് കാരണമെന്ന് ഇന്തോനേഷ്യയിലെ ജിയോളജിക്കല്‍ ഏജന്‍സി അറിയിച്ചു. പ്രദേശിക സമയം 9.30നായിരുന്നു സുനാമി.
Also Read ഇന്തോനേഷ്യയില്‍ സുനാമിയില്‍ 43 മരണം, 582 പേര്‍ക്ക് പരിക്കേറ്റു
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി പ്രകൃതി ദുരന്തങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ എണ്ണൂറിലധികം പേര്‍ മരിച്ചിരുന്നു. ബറോറോ, പെറ്റബോ എന്നീ നഗരങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ 2000 ആളുകളാണ് മരണപ്പെട്ടത്. ഒക്ടോബറില്‍ ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തര സുമാത്രയില്‍ ഇരുപതു ആളുകള്‍ മരണപ്പെട്ടിരുന്നു.
2004 ഡിസംബര്‍ 24ന് ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 120,000 പേര്‍ കൊല്ലപ്പെട്ടിരുന്നു. പതിമൂന്ന് രാജ്യങ്ങളിലായി ആഞ്ഞടിച്ച സുനാമിയില്‍ 226,000 പേരാണ് 2004ല്‍ കൊല്ലപ്പെട്ടത്.