കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റേയും കെ.കെ. രമ എം.എല്‍.എയുടേയും മകന്‍ അഭിനന്ദിന് വധഭീഷണി. ആര്‍.എം.പി.ഐ. സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും അപായപ്പെടുത്തുമെന്ന് രമയുടെ എം.എല്‍.എ. ഓഫീസില്‍ വന്ന ഭീഷണിക്കത്തില്‍ പറയുന്നു.
മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാത്തതാണ് ടി.പിയെ കൊല്ലാന്‍ കാരണമെന്ന് കത്തില്‍ പറയുന്നു.
ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ട് വെട്ടിയാണ് കൊന്നത്. അതുപോലെ വേണുവിനെ 100 വെട്ട് വെട്ടി തീര്‍ക്കുമെന്നും രമയ്ക്ക് സ്വന്തം മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും മകന്റെ തല പൂങ്കുല പോലെ ചിതറിക്കുമെന്നും കത്തില്‍ പറയുന്നു.
ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തിലുണ്ട്. റെഡ് ആര്‍മി/ പി.ജെ. ബോയ്‌സ് എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്.