കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പിന്തുണയ്ക്കുന്നവര്‍ക്കു നേരെ കൊലവിളിയുമായി ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആറ് മാസത്തിനുള്ളില്‍ മാറാന്‍ തയ്യാറായില്ലെങ്കില്‍ മമതയെ പിന്തുണയ്ക്കുന്നവരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാല്‍ കൊന്നുകളയുമെന്നുമാണ് ഇയാളുടെ ഭീഷണി.
‘പ്രശ്നം സൃഷ്ടിക്കുന്ന ദീദിയുടെ സഹോദരന്മാര്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അവരുടെ ശീലങ്ങളില്‍ മാറ്റം വരുത്തണം, അല്ലാത്തപക്ഷം നിങ്ങളുടെ കൈകളും കാലും വാരിയെല്ലുകളും തലയും ഒടിക്കും. നിങ്ങള്‍ ആശുപത്രിയിലേക്ക് ഒരു യാത്ര പോകേണ്ടിവരും. ഇനിയും കൂടുതല്‍ നിങ്ങള്‍ ചെയ്താല്‍, അപ്പോള്‍ നിങ്ങള്‍ ശ്മശാനത്തില്‍ പോകേണ്ടിവരും, ”ഹാല്‍ഡിയയില്‍ നടന്ന റാലിയില്‍ ഘോഷ് പറഞ്ഞു.