| Sunday, 19th April 2020, 7:44 am

കെ. എം ഷാജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വധഭീഷണി; ഡി.ജി.പിക്ക് പരാതി നല്‍കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വധഭീഷണി നേരിടുന്നതായി ചൂണ്ടിക്കാട്ടി കെ.എം ഷാജി എം.എല്‍.എ പൊലീസില്‍ പരാതി നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയാണ് വധ ഭീഷണി നേരിടുന്നതെന്ന് ഷാജിയുടെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

വധഭീഷണികളെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. ഡി.ജി.പിയുടെ ഓഫീസില്‍ നേരിട്ടാണ് പരാതി സമര്‍പ്പിച്ചത്.

ഇതേതുടര്‍ന്ന് കോഴിക്കോട് ചേവായൂര്‍ പരിധിയിലെ പൊലീസെത്തി ഷാജിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.

കെ. എം ഷാജി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റിനെതിരെ നെടുവ സി.പി.ഐ.എം ലോക്കല്‍കമ്മിറ്റി അംഗം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ കൊവിഡ് ദുരതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നവരെ തെറ്റിധിരിപ്പിക്കുന്നു എന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് എന്ന് ചൂണ്ടിക്കാണിച്ചാണ് ഷാജിക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.

ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമടക്കമുള്ളവരും നേരത്തേ രംഗത്തു വന്നിരുന്നു.

അതേസമയം അഴീക്കോട് സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയില്‍ കെ.എം ഷാജിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more