| Monday, 24th September 2018, 8:00 pm

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ വധഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീക്കും കുടുംബത്തിനുമെതിരെ വധഭീഷണി. ഇത് സംബന്ധിച്ച് കന്യാസ്ത്രീയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

ഫ്രാങ്കോയുടെ അനുയായികളായ ഉണ്ണി, തോമസ് ചിറ്റുപ്പറമ്പന്‍ എന്നിവരാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ചതെന്നാണ് പരാതി. എന്‍.ഡി.ടി.വിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത് പുറത്തുവിട്ടത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ കോടതി റിമാന്‍ഡ് ചെയ്തു. അടുത്ത മാസം ആറാം തീയ്യതി വരെയാണ് ബിഷപ്പിനെ പാലാ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

Also Read പാരീഷ് ഹാളിലേക്ക് വിശ്വാസികള്‍ തള്ളി; കയറിസിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു;

പൊലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്ന് ഉച്ചയോടെയാണ് ഫ്രാങ്കോ മുളക്കലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. ബിഷപ്പിനെ വീണ്ടും കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് പൊലീസ് സ്വീകരിച്ചതോടെയാണ് കോടതി റിമാന്‍ഡിലേക്ക് നീങ്ങിയത്.

ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് പൊലീസ് ഫ്രാങ്കോ മുളക്കലിന് മേല്‍ ചുമത്തിയിരിക്കുന്നത്. ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ക്രിമനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ജാമ്യഹരജിയില്‍ ഫ്രാങ്കോ ആരോപിക്കുന്നുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹരജി കോടതി തള്ളി. പൊലീസിനെ സ്വതന്ത്ര അന്വേഷണത്തിന് അനുവദിക്കണമെന്നും കോടതി പറഞ്ഞു

DoolNews video

We use cookies to give you the best possible experience. Learn more