ദല്‍ഹി കലാപത്തില്‍ മരണം 27 ആയി; 106 പേര്‍ അറസ്റ്റിലെന്ന് ദല്‍ഹി പൊലീസ്
DELHI VIOLENCE
ദല്‍ഹി കലാപത്തില്‍ മരണം 27 ആയി; 106 പേര്‍ അറസ്റ്റിലെന്ന് ദല്‍ഹി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th February 2020, 7:44 pm

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കലാപത്തില്‍ മരണം 27 ആയി. കലാപത്തില്‍ 106 പേര്‍ അറസ്റ്റിലായെന്നും ദല്‍ഹി പൊലീസ് അറിയിച്ചു.

കൂടുതല്‍ അക്രമ സാധ്യത കണക്കിലെടുത്ത് ദല്‍ഹിയില്‍ പൊലീസ് വിന്യാസം കൂട്ടിയിട്ടുണ്ട്. കലാപത്തില്‍ അക്രമസംഭവങ്ങളില്‍ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നു.

ദല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് വെടിയേറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുപേര്‍ കല്ലേറിലും ഒരാള്‍ പൊള്ളലേറ്റുമാണ് കൊല്ലപ്പെട്ടതെന്നുമാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കി. കലാപത്തില്‍ 250 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹി കലാപത്തോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ദല്‍ഹി പൊലീസിനോടാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.

ബി.ജെ.പി നേതാവ് കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിച്ച് കേസെടുക്കുന്ന കാര്യം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ദല്‍ഹിയിലെ മുസ്ലിങ്ങളും ഹിന്ദുക്കളും പരസ്പരം പോരടിക്കുന്നവരല്ലെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.