ന്യൂദല്‍ഹി: പന്ത്രണ്ട് വയസ്സിന് താഴേയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്‌സോ നിയമം ഭേദഗതി വരുത്തി. കേന്ദ്രമന്ത്രി സഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് ലോക്‌സഭ ഐക്യകണ്ഠമായി അംഗീകരിക്കുകയായിരുന്നു.
നിലവില്‍ പോക്സോ നിയമം അനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിനെതിരെ പരമാവധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തവും കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷവുമാണ്.
പുതിയ ഭേദഗതി പ്രകാരം പരമാവധി ശിക്ഷയായി വധശിക്ഷയും കുറഞ്ഞ ശിക്ഷയായി 20 വര്‍ഷത്തെ തടവുമാണ് ശിക്ഷയായി ലഭിക്കുക. ലൈംഗിക അതിക്രമക്കേസുകളുടെ വിചാരണ വനിതാ ജഡ്ജിയുടെ കോടതിയില്‍ ആയിരിക്കണമെന്നും അതിക്രമത്തിന് ഇരയാകുന്നവരുടെ മൊഴി വനിതാ പൊലീസ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നുണ്ട്.
Also Read മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബി.എസ്.പി സഖ്യം ബി.ജെ.പി കനത്ത തിരിച്ചടിയാകുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്
കൂട്ട ലൈംഗിക അതിക്രമം നടത്തുന്ന പ്രതികള്‍ക്ക് ആജീവനാന്തം തടങ്കല്‍ ശിക്ഷയോ അല്ലെങ്കില്‍ വധശിക്ഷ ആകും നല്‍കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.
നിലവില്‍ മദ്ധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ കുട്ടികളെ ആക്രമിക്കുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമം പാസാക്കിയിട്ടുണ്ട്