ന്യൂദല്‍ഹി: പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന് പിന്തുണയുമായി സി.പി.ഐ നേതാവ് കനയ്യ കുമാര്‍. ഗ്രെറ്റയ്‌ക്കെതിരെ ദല്‍ഹി പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തിലായിരുന്നു കനയ്യയുടെ പ്രതികരണം.
ശരിയായ ദിശയിലാണ് ഗ്രെറ്റ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ തെളിവാണ് അമിത് ഷായുടെ നിര്‍ദ്ദേശം പ്രകാരം ദല്‍ഹി പൊലീസ് ഗ്രെറ്റയ്‌ക്കെതിരെ എഫ്.ഐ.ആര്‍ എടുത്തതെന്ന് കനയ്യ പറഞ്ഞു.
”പ്രിയപ്പെട്ട ഗ്രെറ്റ തന്‍ബര്‍ഗ് ക്ലബിലേക്ക് സ്വാഗതം! നിങ്ങള്‍ നല്ല പോരാട്ടമാണ് നടത്തുന്നതെന്നും ചരിത്രത്തിന്റെ ശരിയായ വശത്താണെന്നതിന്റെയും തെളിവാണ് ജയ് ഷായുടെ പിതാവിന്റെ നിര്‍ദേശപ്രകാരം ദല്‍ഹി പൊലീസ് നിങ്ങള്‍ക്കെതിരെ എടുത്ത എഫ്. ഐ.ആര്‍. ഇതിന്റെ ഭാഗമായി എന്റെ ചങ്ങാതിമാര്‍ ഇതിനകം ജയിലിലാണ്! പൊരുതികൊണ്ടിരിക്കുക!” അദ്ദേഹം പറഞ്ഞു.
കര്‍ഷക പ്രതിഷേധത്തിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിനാണ് ഗ്രെറ്റ തന്‍ബര്‍ഗനെതിരെ ദല്‍ഹി പൊലീസ് കേസെടുത്തത്.
ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 120 ബി, 153-എ എന്നിവ പ്രകാരമാണ് ദല്‍ഹി പൊലീസ് ഗ്രെറ്റയ്ക്കെതിരെ കേസെടുത്തത് .
ഗ്രെറ്റ വിദ്വേഷ പ്രചാരണവും ഗൂഢാലോചനയും നടത്തിയെന്നാണ് പൊലീസ് ആരോപിക്കുന്നത്.
കേസെടുത്താലും താന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ എന്നായിരുന്നു ഗ്രെറ്റ പ്രതികരിച്ചത്.
‘ഞാന്‍ കര്‍ഷകരോടൊപ്പം നില്‍ക്കുന്നു. അവരുടെ സമാധാനപരമായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിദ്വേഷമോ, ഭീഷണികളോ, മനുഷ്യാവകാശ ലംഘനങ്ങളോ ഈ തീരുമാനത്തില്‍ മാറ്റം വരുത്തില്ല. #farmersprotest’, അവര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക