Advertisement
Entertainment news
നമ്മുക്ക് ഒരു ഐസ്‌ക്രീം കഴിച്ചാലോ; സൗഹൃദത്തിന്റെ കാഴ്ചകളുമായി ഡിയര്‍ ഫ്രണ്ട് രണ്ടാം ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 06, 03:50 pm
Monday, 6th June 2022, 9:20 pm

ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ പുറത്ത്. അര്‍ജുന്‍ ലാല്‍, ബേസില്‍ ജോസഫ്, അര്‍ജുന്‍ രാധാകൃഷ്ണന്‍ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിന്റേതായി മുന്‍പ് പുറത്ത് വന്ന ട്രെയ്ലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ജസ്റ്റിന്‍ വര്‍ഗീസാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹണം.

ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെയും ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഡിയര്‍ ഫ്രണ്ടിന്റെ
നിര്‍മാണം. ഷറഫു, സുഹാസ്, അര്‍ജുന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ദീപു ജോസഫാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

ഇതിന് മുമ്പ് ഫഹദ് ഫാസിലിനെ നായകനാക്കി അയാള്‍ ഞാനല്ല എന്ന ചിത്രം വിനീത് സംവിധാനം ചെയ്തിട്ടുണ്ട്.

വിഷ്ണു ജി. രാഘവിന്റെ സംവിധാനത്തിലൊരുങ്ങുന്ന വാശി, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ടൊവിനോയുടെ ചിത്രങ്ങള്‍. വാശിയില്‍ കീര്‍ത്തി സുരേഷും തല്ലുമാലയില്‍ കല്യാണി പ്രിയദര്‍ശനുമാണ് നായികമാര്‍.

Content Highlight : Dear Friend Movie second teaser released