കൊച്ചി: മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്.
ഹര്‍ത്താലിനോടനുബന്ധിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ ഒരുപാട് കേസ് ഉള്‍പ്പെട്ടിട്ടുണ്ട്. അതില്‍ പ്രതി ചേര്‍ക്കണം എന്നാണ് കോടതി പറയുന്നത്.
മിന്നല്‍ ഹര്‍ത്താലിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ് വായിച്ചിരുന്നില്ലെന്നും വിശദമായ വിശദീകരണം എഴുതി നല്‍കി കോടതിയെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു
കോടതി നടപടി രാഷ്ട്രീയമായ തിരിച്ചടിയായി കാണുന്നില്ല. വിശദീകരണം കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേസ് അടുത്ത മാസം ആറിന് കോടതി വീണ്ടും പരിഗണിക്കും
യു.പിയില്‍ രണ്ട് ജെയ്‌ഷെ തീവ്രവാദികള്‍ അറസ്റ്റിലായതായി പൊലീസ്
കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച മിന്നല്‍ ഹര്‍ത്താലിലെ നഷ്ടം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹര്‍ത്താല്‍ ദിനം കാസര്‍ഗോഡ് ജില്ലയിലുണ്ടായ നഷ്ടം യു.ഡി.എഫ് ഭാരവാഹികളില്‍ നിന്ന് ഈടാക്കണമെന്നും കമറുദ്ദീന്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നാണ് തുക ഈടാക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.
കാസര്‍ഗോഡ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫാണ് എന്ന കാര്യം പരിഗണിച്ചാണ് ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസര്‍ഗോഡ് യു.ഡി.എഫ് ഭാരവാഹികളായ കമറുദീന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചത്.
നഷ്ടം കണക്കാക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഹൈക്കോടതിയുടെ ഈ നീക്കം.