| Thursday, 28th December 2023, 4:25 pm

അവന്‍ ഇപ്പോള്‍ ഇതിഹാസങ്ങള്‍ക്കൊപ്പം; ഇന്ത്യക്കെതിരെ ചരിത്രം കുറിച്ച് ഡീന്‍ എല്‍ഗര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ- സൗത്ത് ആഫ്രിക്ക ആദ്യ ടെസ്റ്റ് പുരോഗമിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി മികവില്‍ 245 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് തങ്ങളുടെ മികച്ച ശക്തി പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തി ആദ്യ ദിനം തന്നെ ഓപ്പണര്‍ ഡീന്‍ എല്‍ഗര്‍ സെഞ്ച്വറി നേടി.

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിവസവും സെഞ്ചൂറിയില്‍ റണ്‍ വേട്ട തുടര്‍ന്ന് ഡീന്‍ എല്‍ഗര്‍ ഇന്ത്യക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചത്. തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗര്‍ അവസാന ടെസ്റ്റ് പരമ്പരയിലും വിജയാഘോഷം തുടരുകയാണ്. ഓപ്പണ്‍ ഇറങ്ങിയ എയ്ഡന്‍ മര്‍ക്രം അഞ്ച് റണ്‍സിന് മടങ്ങിയപ്പോള്‍ ടീമിന്റെ മൊത്തം ചുമതല എല്‍ഗര്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് വെറും 141 പന്തില്‍ നിന്ന് 20 ബൗണ്ടറികള്‍ നേടിയിരുന്നു താരം സെഞ്ച്വറി നേടിയത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും ബൗണ്ടറി വീശിയായിരുന്നു ഡീന്‍ മികച്ച പ്രകടനം കാഴ്ചവച്ചത്.

സെഞ്ച്വറി നേട്ടത്തില്‍ ഡീന്‍ ഇന്ത്യക്കെതിരെ മറ്റൊരു ചരിത്രം കൂടെ കുറിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ ഡീന്‍ ആദ്യമായാണ് സെഞ്ച്വറി നേടുന്നത്. ഇതോടെ ഡീന്‍ ഗാരി കേഴ്സ്റ്റ്‌നും ഹെര്‍ഷന്‍ ഗിബ്‌സിനും ശേഷം സ്വന്തം തട്ടകത്തില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് സെഞ്ച്വറി നേടുന്ന മൂന്നാമത്തെ സൗത്ത് ആഫ്രിക്കന്‍ ഓപ്പണറായി മാറിയിരിക്കുകയാണ്. ടെസ്റ്റില്‍ ഡീന്‍ തന്റെ 14ാം സെഞ്ച്വറി ആണ് നേടിയിരിക്കുന്നത്.

2001ല്‍ ഗിബ്‌സ് 107 റണ്‍സും 196 റന്‍സും നേടിക്കൊണ്ട് ഈ ചരിത്രം രണ്ടുതവണ സ്വന്തമാക്കിയിരുന്നു. 1997ല്‍ 103 റണ്‍സും താരം നേടിയിരുന്നു. സൗത്ത് ആഫ്രിക്കയുടെ ഓപ്പണിങ് ശക്തിയുടെ ചരിത്രമാണ് ഇതോടെ ഡീന്‍ എല്‍ഗറും എഴുതിച്ചേര്‍ത്തിരിക്കുന്നത്.

നിലവില്‍ കളി തുടരുമ്പോള്‍ 287 പന്തുകള്‍ കളിച്ചു 28 ബൗണ്ടറികള്‍ അടക്കം 185 റണ്‍സ് ആണ് താരം നേടിയിരിക്കുന്നത്. ശര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ കെ. എല്‍. രാഹുലിന് ക്യാച്ച് കൊടുത്താണ് ഡീന്‍ മടങ്ങിയത്.

Content Highlight: Dean Elgar on history against India

We use cookies to give you the best possible experience. Learn more