national lock down
'നിയമം ആര്  ലംഘിച്ചാലും  സാധ്യമായ എല്ലാ നടപടികളും എടുത്തോളൂ'; പഞ്ചാബ് പൊലീസിന് നിര്‍ദ്ദേശവുമായി അമരീന്ദര്‍ സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 12, 11:00 am
Sunday, 12th April 2020, 4:30 pm

അമൃത്സര്‍ :  നിയമം ലംഘിക്കുന്നതാരായാലും സാധ്യമായ എല്ലാ കര്‍ശന നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.
കര്‍ഫ്യൂ പാസ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കൈവെട്ടിമാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം  പൊലീസിന് നല്‍കിയിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിക്കേറ്റ എ.എസ്.ഐ ഹര്‍ജിത് സിങിന്റെ പ്ലാസ്റ്റിക് സര്‍ജറി നടക്കുകയാണെന്നും അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അമരീന്ദര്‍ സിങ് ട്വിറ്റ് ചെയ്തു.
സംഭവം കൃത്യമായി കൈകാര്യം ചെയ്ത പഞ്ചാബ് പൊലീസിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പച്ചക്കറി മാര്‍ക്കറ്റില്‍ രാവിലെ 6.15 ന് എത്തിയ അഞ്ചംഗ സംഘത്തെ പൊലീസ് തടഞ്ഞ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് അക്രമം നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അവരോട് കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ വണ്ടി ബാരിക്കേഡിന് മുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു’, സംഭവത്തെക്കുറിച്ച് പട്യാല എസ്.പി മന്‍ദീപ് സിംഗ് സിദ്ധു പറഞ്ഞു.