| Wednesday, 26th July 2017, 2:14 pm

ബിരിയാണിയില്‍ ചത്ത പല്ലി; റെയില്‍വെ മന്ത്രിയ്ക്ക് പരാതി ട്വീറ്റ് ചെയ്ത് യാത്രക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ട്രെയിനില്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളുയരുന്നതിനിടെ ഉത്തര്‍പ്രദേശില്‍ ബിരിയാണിയില്‍ ചത്ത പല്ലിയെ കണ്ടെത്തിയാതി പരാതി.

പൂര്‍വ എക്സപ്രസില്‍ ചൊവ്വാഴ്ച വിതരണം ചെയ്ത ഭക്ഷണത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ജാര്‍ഖണ്ഡില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരാണ് വെജിറ്റബിള്‍ ബിരിയാണിയില്‍ പല്ലി കിടക്കുന്നത് കണ്ടത്.


Dont Miss ഇത്തവണത്തെ ഓണത്തിന് ചാനല്‍പരിപാടികളില്‍ പങ്കെടുക്കേണ്ട; ചാനലുകളില്‍ വന്നിരുന്നുള്ള റിലീസ് സിനിമകളുടെ പ്രചരണവും വേണ്ട; കടുത്ത തീരുമാനങ്ങളുമായി താരങ്ങള്‍


ഭക്ഷണം കഴിച്ച ഒരാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ യാത്രക്കാര്‍ ടി.ടി.ഇയോട് പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ടി.ടി.ഇ അലംഭാവത്തോടെ പ്രതികരിച്ചതോടെ യാത്രക്കാര്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭുവിന് പരാതി ട്വീറ്റ് ചെയ്തു.

ട്രെയിന്‍ മുഗള്‍സറെ സ്റ്റേഷനിലെത്തിയതോടെ അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാരന് റെയില്‍വേ ഡോക്ടര്‍മാരെത്തി ശുശ്രൂഷ നല്‍കി.

യാത്രക്കാരുടെ ആരോഗ്യത്തിനാണ് മുന്‍ഗണനകൊടുക്കുന്നതെന്നും ഭക്ഷണവിതരണത്തിലെ വീഴ്ച അന്വേഷിക്കുമെന്നും സീനിയര്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ട്രെയിനില്‍ വിതരണം ചെയ്യുന്ന ഭക്ഷണം മലിനജലത്തിലാണ് പാകം ചെയ്യുന്നതെന്നും മതിയായ രീതിയില്‍ പൊതിഞ്ഞല്ല യാത്രക്കാര്‍ക്ക് നല്‍കുന്നതും കാണിച്ച് സി.എ.ജി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

We use cookies to give you the best possible experience. Learn more