കുന്നത്തുകല്‍: അങ്കണവാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതം പൊടിയില്‍ വീണ്ടും ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലാണ് സംഭവം.
പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു- ജിജിലാല്‍ ദമ്പതികള്‍ കുഞ്ഞിനായി വാങ്ങിയ അമൃതം പൊടിയിലാണ് പല്ലിയെ കണ്ടെത്തിയത്.
കുന്നത്തുകല്‍ ഗ്രാമപഞ്ചായത്ത് പാലിയോട് വാര്‍ഡിലെ അങ്കണവാടിയിലാണ് സംഭവം. കഴിഞ്ഞ നവംബറിലാണ് അങ്കണവാടിയില്‍ നിന്ന് ദമ്പതികള്‍ അമൃതം പൊടി വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പാക്കറ്റ് പൊട്ടിച്ചപ്പോഴാണ് അമൃതം പൊടിയില്‍ ദമ്പതികള്‍ പല്ലിയെ കണ്ടത്.
പല്ലിയെ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദമ്പതികള്‍ പരാതി നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് മാസങ്ങളായി പാലിയോട് വാര്‍ഡിലെ അങ്കണവാടിയില്‍ നിന്നാണ് ദമ്പതികള്‍ അമൃതം പൊടി വാങ്ങുന്നത്.
നേരത്തെ വിവിധ ഇടങ്ങളിലായി അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്ന് പല്ലിയെ കണ്ടെത്തിയിട്ടുണ്ട്.
പള്ളിക്കല്‍ പഞ്ചായത്തിലെ അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടിയില്‍ നിന്ന് പല്ലിയെ കണ്ടെത്തിയതായി പരാതി ഉയര്‍ന്നിരുന്നു. പൊടി വെള്ളത്തില്‍ കലക്കിയപ്പോള്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്നായിരുന്നു പരാതി.
മുമ്പ് കൊട്ടാരക്കര തൃക്കണ്ണമംഗലം അങ്കണവാടി, മാന്നാര്‍ പഞ്ചായത്തിലെ കുരട്ടിശ്ശേരി അങ്കണവാടി തുടങ്ങി ഒട്ടനവധി കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ നിന്ന് ചത്ത പല്ലിയെയും അവശിഷ്ടങ്ങളും കണ്ടെത്തിയതായി പരാതി ഉയര്‍ന്നിരുന്നു.
Content Highlight: Dead lizard in amrutham powder distributed from Anganwadi in Thiruvananthapuram