| Monday, 7th March 2016, 1:25 pm

ബാംഗ്ലൂരിലെ അള്‍സൂര്‍ലേക്കില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത് ആശങ്ക പരത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ അള്‍സൂര്‍ലേക്കില്‍ ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊന്തിയത് ആശങ്ക പരത്തുന്നു.

ഇന്ന് രാവിലെയാണ് അള്‍സൂര്‍ലേക്കിലെ ആയരക്കണക്കിന് വരുന്ന മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമല്ല.

ഗാര്‍ഹികആവശ്യത്തിനായുള്ള വെള്ളം പോലും അള്‍സൂര്‍ലേക്കില്‍ നിന്നും എടുക്കാറുണ്ട്. കുളവാഴയുള്‍പ്പെടെയുള്ള ചെടികള്‍ നിറഞ്ഞ ലെയ്ക്ക് വൃത്തിയാക്കണമെന്നത് ദീര്‍ഘനാളായി ഉയരുന്ന ആവശ്യമായിരുന്നു.

അള്‍സൂര്‍ലെയ്ക്കില്‍ രാസമാലിന്യമുള്‍പ്പെടെയുള്ളവയുടെ അളവ് കൂടിയനിലയിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ കൃത്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല.

പ്രശസ്തമായ ബോട്ടിങ് സൈറ്റുകൂടിയാണ് അള്‍സൂര്‍ ലെയ്ക്ക്. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊന്തിയതിന്റെ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more