അര്‍ജന്റീന ലോകചാമ്പ്യന്‍ഷിപ്പ് നേടിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പി.എസ്.ജി സൂപ്പര്‍ സ്ട്രൈക്കര്‍ ലയണല്‍ മെസി. ഖത്തറില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരം ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു. മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം റോഡ്രിഗോ ഡി പോള്‍.
മെസിയെ അത്ഭുത ജീവിയെന്നാണ് ഡി പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരിക്കാത്ത നേരത്തായിരിക്കും മെസി ജയമുറപ്പിക്കുന്നതെന്നും ഓര്‍ക്കാപ്പുറത്ത് ഗോള്‍ കീപ്പറുടെ കണ്ണുവെട്ടിച്ച് കൊണ്ട് ഗോളാക്കാനുള്ള കഴിവ് മെസിക്കുണ്ടെന്നും ഡി പോള്‍ പറഞ്ഞു. എല്‍ ലാര്‍ഗ്വേറോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡി പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘അദ്ദേഹം ഒരു അത്ഭുത ജീവിയാണ്. മെസി ഗോള്‍ നഷ്ടപ്പെടുത്തുമെന്ന് എതിരാളികള്‍ കരുതുമ്പോഴായിരിക്കും അപ്രതീക്ഷിതമായി അദ്ദേഹം വലകുലുക്കുന്നത്. ഗോള്‍കീപ്പറുടെ കണ്ണുവെട്ടിച്ച കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ഗോള്‍ വലയിലെത്തുന്നത്,’ ഡി പോള്‍ പറഞ്ഞു.
ലയണല്‍ മെസിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഡി പോള്‍. കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്. മെസിയുടെ കാര്യത്തില്‍ മാത്രമല്ല, സ്‌കലോണി ടീമുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡി പോളിനോടാണ്.