| Saturday, 16th November 2019, 1:01 pm

ക്രിക്കറ്റ് അസോസിയേഷന്‍ പിടിവലികള്‍ നിറഞ്ഞത്,സത്യസന്ധമായി ജോലി എടുക്കാന്‍ പറ്റുന്നില്ല; രജത് ശര്‍മ  പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജത് ശര്‍മ ദല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ്‌സ് അസോസിയേഷന്‍  പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ശനിയാഴ്ചയാണ് രജത് ശര്‍മ രാജി സമര്‍പ്പിച്ചത്.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിനോദ് തിഹാരയുമായി രജത് ശര്‍മയ്ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു.  ശര്‍മയുടെ 20 മാസക്കലയളവിനിടെ വിനോദ് തിഹാരയും രജത് ശര്‍മയും തമ്മില്‍ പ്രകടമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സംഘടനയ്ക്കകത്ത് വിനോദ് തിഹാരയ്ക്കാണ് എല്ലാ പിന്തുണ ഉണ്ടായിരുന്നത്.

”ഇവിടെയുള്ള ക്രിക്കറ്റ് ഭരണകൂടം പിടിവലികള്‍ നിറഞ്ഞതാണ്. നിരന്തരം സമ്മര്‍ദ്ദമാണ് . ക്രിക്കറ്റിന് വിരുദ്ധമായി നിക്ഷിപ്ത താല്പര്യങ്ങളാണ് സജീവമായി നടക്കുന്നത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്റെ നിലപാടുകളും തത്വങ്ങളും സത്യസന്ധതയും സുതാര്യതയും ഉയര്‍ത്തിപ്പിടിച്ച് ഡി.ഡി.സി.എയുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല”  ശര്‍മ്മ  വ്യക്തമാക്കി.

തന്റെ പ്രവര്‍ത്തന കാലയളവില്‍ അസോസിയേഷന്റെ ക്ഷേമത്തിന് വേണ്ടി താന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഒരുപാട് തടസ്സങ്ങള്‍ ഇക്കാലയളവില്‍ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

”ഒരുപാട് തടസ്സങ്ങള്‍ ഞാന്‍ നേരിട്ടുണ്ട്. എന്റെ ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായും സുതാര്യമായും നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്നോട്ട് വലിക്കാനായി ഒരുപാട് എതിര്‍പ്പുകളും അടിച്ചമര്‍ത്തലുകളും നേരിടേണ്ടി വന്നു” രജത് ശര്‍മ പറഞ്ഞു. അതുകൊണ്ടാണ് തന്റെ രാജി എന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയില്‍ നിന്ന് സജീവ പിന്തുണ ലഭിച്ചതിന് ശേഷമാണ് ശര്‍മ ക്രിക്കറ്റ് അസോസിയേഷനിലേക്ക് എത്തുന്നത്. ജെയ്റ്റിലിയുടെ മരണത്തോടെ രജത് ശര്‍മ്മയ്ക്ക് അസോസസിയേഷനിലെ സ്ഥാനം നഷ്ടപ്പെട്ടുത്തുടങ്ങി എന്നാണ് അസോസിയേഷനകത്തു നിന്നുള്ളവരുടെഅഭിപ്രായം.

We use cookies to give you the best possible experience. Learn more