| Wednesday, 2nd October 2019, 5:53 pm

മോദിയുടെ പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്തില്ല, ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ലൈവായി സംപ്രേക്ഷണം ചെയ്യാത്തിന്റെ പേരില്‍ ദൂരദര്‍ശന്‍ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. ദൂരദര്‍ശന്റെ ചെന്നൈ ബ്രാഞ്ചായ ഡി.ഡി പൊദിഗയിലെ അസിസ്റ്റന്റ് പ്രോഗ്രാം ഡയരക്ടറായ ആര്‍. വസുമതിയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈയിലെ ഐ.ഐ.ടി മദ്രാസിലെ സിംഗപ്പൂര്‍ ഇന്ത്യ സാങ്കേതികവിദ്യാ ഫെസ്റ്റിവലില്‍ മോദിയുടെ പ്രസംഗം ലൈവായി സംപ്രഷണം ചെയ്യാന്‍ ചാനലിന് കഴിഞ്ഞിരുന്നില്ല.

പ്രസംഗം സംപ്രേഷണം ചെയ്യാത്തിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിരുന്നു. ലൈവ് വീഡിയോ സംപ്രേഷണം ചെയ്യാന്‍ കൃത്യ സമയത്ത് എത്താനായില്ല എന്നാണ് ഇതിന് കാരണമായി പറഞ്ഞത് . ഇതിനു ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്.

വസുമതിക്ക് നല്‍കിയ സസ്‌പെന്‍ഷന്‍ ലെറ്ററില്‍ ഇക്കാര്യം പക്ഷേ എടുത്തു പറയുന്നില്ല. അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സസ്‌പെന്‍ഷന്‍ നല്‍കിയിരിക്കുകയാണ് എന്നാണ് പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യൂട്ടീവ് ഡയരക്ടറായ ശശി ശേഖര്‍ വെമ്പടി കത്തില്‍ വിശദമാക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സെപ്റ്റംബര്‍ 30 ന് ചെന്നൈയിലെത്തിയ മോദി ഐ.ഐ.ടി യിലെ പരിപാടിക്കു പുറമേ ചെന്നൈയിലെ ബി.ജെ.പി പ്രവര്‍ത്തകരെയും അഭിസംബോധന ചെയ്തിരുന്നു. ഈ പരിപാടി ഡി.ഡി ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more