| Thursday, 30th September 2021, 8:37 am

ഡി.സി.സി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുത്; കേരളത്തിലെ നേതാക്കള്‍ക്ക് രാഹുലിന്റെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പിനു അമിത പ്രാധാന്യം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.

ഡി.സി.സി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുതെന്നും സെമികേഡര്‍ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാല്‍ നേതാക്കള്‍ ക്വോട്ട തിരിച്ചു നല്‍കുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കു പകരം യൂണിറ്റ് തലത്തിലുള്ള തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മാറ്റങ്ങള്‍ അനിവാര്യമാണെന്നും അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും രാഹുല്‍ നേതാക്കളോട് ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: DCC should not be a group criterion in block reorganization; Rahul’s suggestion to Kerala leaders

Latest Stories

We use cookies to give you the best possible experience. Learn more