പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പിനു അമിത പ്രാധാന്യം നല്‍കരുതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി.
ഡി.സി.സി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുതെന്നും സെമികേഡര്‍ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാല്‍ നേതാക്കള്‍ ക്വോട്ട തിരിച്ചു നല്‍കുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിര്‍ത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.