Kerala News
ഡി.സി.സി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 21, 05:58 pm
Tuesday, 21st March 2023, 11:28 pm

തിരുവനന്തപുരം: തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ റെയ്ഡ്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പുമാണ് പരിശോധന നടത്തുന്നത്.

തിരുവനന്തപുരം മണ്ണന്തല്ക്ക് അടുത്തുള്ള വീട്ടിലാണ് പരിശോധന നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം തുടങ്ങിയ പരിശോധന ചൊവ്വാഴ്ച രാത്രി 8.30 വരെ നടന്നു.

നാദിറയുടെ ഭര്‍ത്താവ് സുരേഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്നാണ് വിവരം. സുരേഷ് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

ആദായനികുതി വകുപ്പാണ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെയായിരുന്നു ഇ.ഡിയുടെ റെയ്ഡ്.